EncyclopediaGeneralTrees

മുരിങ്ങ

മൊറിൻഗേസീ എന്ന സസ്യകുടുംബത്തിലെ ഏക ജനുസായ മൊരിൻഗയിലെ ഏറ്റവും വ്യാപകമായി കൃഷി ചെയ്തു വരുന്ന ഒരു സ്പീഷിസാണ് മുരിങ്ങ എന്നു വിളിക്കുന്ന മൊരിൻഗ ഒളൈഫെറാപല ദേശങ്ങളിലും വ്യത്യസ്തയിനം മുരിങ്ങകളാണ്‌ വളരുന്നത്‌. മൊരിംഗ ഒലേയ്ഫെറ എന്ന ശാസ്ത്രനാമമുള്ള ഇനമാണ്‌ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സാധാരണയായി വളരുന്നത്‌. വളരെ വേഗം വളരുന്നതും, വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ളതുമായ ഒരു മരമാണ് മുരിങ്ങ. ഹിമാലയത്തിന്റെ തെക്കൻ ചെരിവുകളാണ് മുരിങ്ങയുടെ തദ്ദേശം. ഭക്ഷണത്തിനും ഔഷധത്തിനും ജലം ശുദ്ധീകരിക്കാനും മുരിങ്ങ ഉപയോഗിക്കുന്നുണ്ട്. ഹോഴ്സ് റാഡിഷ് ട്രീ ബെൻ ഓയിൽ ട്രീ അല്ലെങ്കിൽ ബെൻസോളീവ് ട്രീ (വിത്തുകളിൽ നിന്ന് ലഭിക്കുന്ന എണ്ണയിൽ നിന്ന്) എന്നീ വ്യത്യസ്ത നാമങ്ങളിലും ഈ വൃക്ഷം അറിയപ്പെടുന്നു.ജാഫന, ചാവക്കച്ചേരി, ചെംമുരിങ്ങ, കാട്ടുമുരിങ്ങ, കൊടികാൽ മുരിങ്ങ എന്നിവയാണ് മുരിങ്ങയുടെ പ്രധാനയിനങ്ങൾ. എ.ഡി 4,കെ എം 1 എന്നിവ തമിഴ്‌നാട് കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്തതാണ്.