EncyclopediaHistory

ചന്ദ്രനും സമയവും

കാലനിര്‍ണയത്തിന് സൂര്യനെപ്പോലെ ചന്ദ്രനെയും ഉപയോഗിക്കുന്ന രീതി പണ്ടുമുതലേ ഉണ്ടായിരുന്നു. സൂര്യനേക്കാള്‍ ചന്ദ്രന്‍റെ മാറ്റങ്ങളാണ് ഭൂമിയില്‍ ദൃശ്യമായിരുന്നത്.
ചന്ദ്രന് വൃദ്ധിക്ഷയങ്ങളുണ്ട്‌. ചിലപ്പോള്‍ ചന്ദ്രന്‍ ഒരു മുഴുത്ത വൃത്തമായിരിക്കും, ഇതാണ് പൗര്‍ണമി അല്ലെങ്കില്‍ പൂര്‍ണചന്ദ്രന്‍. മറ്റു ചിലപ്പോള്‍ അര്‍ധവൃത്തമായിരിക്കും,അല്പദിവസം കൂടികഴിയുന്നതോടെ നേര്‍ത്ത ഒരു കല മാത്രമായിട്ടായിരിക്കും ആകാശത്ത് ചന്ദ്രനെ കാണുക, അതിനുശേഷം കാണാനേ കഴിയില്ല,ഇതാണ് അമാവാസി.
രണ്ട് പൗര്‍ണമി തമ്മിലെ ഇടവേള 29,5306 ദിവസമാണ്, ചന്ദ്രനെ അടിസ്ഥാനമാക്കിയാണ് മാസങ്ങള്‍ നിര്‍ണയിച്ചിരുന്നത്.അതിനാലാണ് ഒരു കലണ്ടര്‍ മാസത്തിന്‍റെ ശരാശരി ദൈര്‍ഘ്യം 30.4 ദിവസമായത്.