ഭീകരന്‍ മൊളോക്ക്
ഓസ്ട്രേലിയയിലെ മണല്‍ പ്രദേശങ്ങളില്‍ കാണപ്പെടുന്ന മൊളോക്ക് എന്ന ഓന്ത് വര്‍ഗക്കാരെ കണ്ടാല്‍ തന്നെ പേടിയാകും. ഓറഞ്ചും ബ്രൌണും നിറത്തോടു കൂടിയ ദേഹമാകെ എഴുന്നു നില്‍ക്കുന്ന കൂര്‍ത്ത മുള്ളുകള്‍ ആണ് ഇവയെ ഭീകരരൂപിയാക്കുന്നത്. എട്ടിഞ്ചോളം നീളമുള്ള പരന്ന ദേഹത്ത് തല മുതല്‍ വാലറ്റം വരെ മുള്ളുകളുണ്ട്.
രൂപം ഇങ്ങനെയാണ് എങ്കിലും ഇക്കൂട്ടര്‍ വെറും പാവത്താന്മാരാണ് കേട്ടോ. നിരുപദ്രവികളായ ഇവയുടെ പ്രധാന ഭക്ഷണം ഉറുമ്പാണ്. മുള്ളന്‍ പിശാച് എന്നാണ് ഇവ അറിയപ്പെടുന്നത്.
മൊളോക്കിനോട് ഒട്ടൊക്കെ സാമ്യമുള്ള മറ്റൊരു ഉരഗമാണ് മെക്സിക്കോയിലെയും പരിസരങ്ങളിലെയും മരുഭൂമികളില്‍ കാണപ്പെടുന്ന ഫ്രിനോ സോമ. ഇഗ്വാന ഉരഗങ്ങളില്‍പ്പെടുന്ന ഇവയ്ക്ക് തലയില്‍ മാത്രമേ മുള്ളുകള്‍ ഉള്ളു.കുറുകി പരന്ന ദേഹത്തോടുകൂടിയ ഇവയെ ഹോണ്‍ട് ടോസ് എന്നും വിളിക്കാറുണ്ട്.ശത്രുക്കളെ ഭയപ്പെടുത്തുന്നതിനായി തങ്ങളുടെ കണ്ണില്‍ നിന്ന് രക്തം ചീറ്റാന്‍ ഇവയ്ക്കാകുമാത്രേ.