CookingCurry RecipesEncyclopedia

ഇറച്ചി വരട്ടിയത്

പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവയില്‍ തൈരും ഉപ്പും കാല്‍ ടീസ്പൂണ്‍ മഞ്ഞപ്പൊടിയും പുരട്ടി 30 മിനിറ്റ് വയ്ക്കുക. ഇതില്‍ ഏലയ്ക്കയും കറുവാപ്പട്ട,ഗ്രാമ്പൂ,കറുവയില എന്നിവ വറുത്ത് പൊടിച്ച് മാറ്റിവയ്ക്കുക. എണ്ണ ചൂടാക്കി കൊത്തിയരിഞ്ഞ സവാള ചേര്‍ത്ത് വഴറ്റുക. ഇഞ്ചി വെളുത്തുള്ളി എന്നീ ചേരുവകള്‍ അരച്ചത് 10 മിനിറ്റ് ശേഷം മല്ലിപ്പൊടിയും ജീരകപ്പൊടിയും മഞ്ഞള്‍പ്പൊടി, തക്കാളി എന്നിവ ചേര്‍ത്ത് വഴറ്റുക. ആട്ടിറച്ചി പാകമാകുന്നത് വരെ പാത്രം അടച്ചു വച്ച് ഇത് വേവിക്കുക. അല്പം വെള്ളം ചേര്‍ക്കാം. കറി വറ്റി പോകരുത്.നേരത്തെ പൊടിച്ചു വച്ചിരിക്കുന്ന മസാല കാല്‍ ടീസ്പൂണ്‍ വിതറി ചൂടോടെ വിളമ്പാം.

ആവശ്യമുള്ള സാധനങ്ങള്‍

1)മാട്ടിറച്ചി      – 500 ഗ്രാം

2)തൈര്        – അര കപ്പ്‌

3)ഉപ്പ്          – ആവശ്യത്തിന്

4)ഏലയ്ക്ക      – രണ്ടു

5)മഞ്ഞള്‍പ്പൊടി   – രണ്ടു ടീസ്പൂണ്‍

6)എണ്ണ          – അര കപ്പ്‌

7)ഗ്രാമ്പൂ         – രണ്ട്

8)കറുവാപ്പട്ട      – ചെറിയ കഷണം

9)കറുവയില      – ഒന്ന്

10)കുരുമുളക്      – മൂന്നു

11)സവാള         –

  കൊത്തിയരിഞ്ഞത് – അര കപ്പ്‌

12)ഇഞ്ചി അരച്ചത്   – രണ്ട് ടീസ്പൂണ്‍

13)വെളുത്തുള്ളി അരച്ചത് – രണ്ടു ടീസ്പൂണ്‍

14)മല്ലിപ്പൊടി        – രണ്ടു ടീസ്പൂണ്‍

15)ജീരകം പൊടിച്ചത്  – ഒന്നര ടീസ്പൂണ്‍

16)മുളകുപൊടി      – ഒരു ടീസ്പൂണ്‍

17)തക്കാളി അരിഞ്ഞത് – രണ്ടു ടീസ്പൂണ്‍