മില്ലാട് ഫില്‍മോര്‍
ചെറിയ വാക്യങ്ങള്‍ സാവധാനം പറയുന്ന സൗമ്യന്‍- അമേരിക്കയുടെ പതിമൂന്നാമത്തെ പ്രസിഡന്റ് മിലാര്‍ട് ഫില്‍മോറിനാണ് ഈ വിശേഷണം, പ്രസിഡന്റായ സാച്ചറി ടെയ്ലര്‍ മരിച്ചപ്പോഴാണ് വൈസ്പ്രസിഡന്റായ മില്ലാട് ഫില്‍മോര്‍ പ്രസിഡന്റായത്.
കര്‍ഷകനായ നദാനിയേല്‍ ഫില്‍മോറിന്‍റെയും ഫോബി മില്ലാര്‍ഡിന്റെയും പുത്രനായി 1800 ജനുവരി 7-നു ന്യൂയോര്‍ക്കിലാണ് ഫില്‍മോറിന്റെ ജനനം. പതിനാലാം വയസ്സില്‍ അദ്ദേഹത്തെ പിതാവ് തുണിമില്ലില്‍ അപ്രന്‍റീസായി അയച്ചു. നാലുമാസത്തിനുള്ളില്‍ ഫില്‍മോര്‍ പണി ഉപേക്ഷിച്ചു. പിന്നീട് മറ്റൊരു തുണിമില്ലില്‍ ചേര്‍ന്നു. 17-ആം വയസുവരെ കാര്യമായ വിദ്യാഭ്യാസംമൊന്നും ലഭിച്ചില്ല. കുറച്ച് എഴുതാനും വായിക്കാനും കണക്കു കൂട്ടാനും പഠിച്ചു, അത്രമാത്രം ബൈബിളില്ലാതെ മറ്റു കൃതികളൊന്നും വായിച്ചിട്ടില്ലായിരുന്നു.
ഒരു ലൈബ്രറിയില്‍ നിന്ന് ഏതാനും പുസ്തകങ്ങള്‍ വായിക്കാന്‍ ശ്രമിച്ചതോടെയാണ് ഫില്‍മോറിനു തന്റെ അറിവില്ലായ്മയുടെ വലിപ്പം മനസ്സിലായത്. പല വാക്കുകളുടെ അര്‍ഥം പോലും അദ്ദേഹത്തിനു പിടികിട്ടിയില്ല. അതോടെ കൂടുതല്‍ പഠിക്കാന്‍ തന്നെ ഫില്‍മോര്‍ തീരുമാനിച്ചു, 19-ആം വയസ്സില്‍ ന്യൂഹോപ്പില്‍ പുതിയതായി തുടങ്ങിയ അക്കാദമിയില്‍ ചേര്‍ന്നു. വാശിയോടെ പഠിച്ച അദ്ദേഹം അധ്യാപകനും അഭിഭാഷകനുമായി.
1829-ല്‍ ന്യൂയോര്‍ക്ക് അസംബ്ലിയിലും 1833-ല്‍ യു.എസ് പ്രതിനിധിസഭയിലും അംഗമായി ഒരു വര്‍ഷം ന്യൂയോര്‍ക്ക് സ്റ്റേറ്റ് കംപ്ട്രോളറായിരുന്നു.
1853 മാര്‍ച്ച് 4-ന് പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് വിരമിച്ചു. 1874 മാര്‍ച്ച് 8-നു അന്തരിച്ചു.