മിഖായോൻ മിഗ്-31
സോവിയറ്റ് യൂണിയൻ നിർമ്മിച്ച ഒരു അത്യാധുനിക ഇന്റർസെപ്റ്റർ യുദ്ധവിമാനമാണ് മിഗ്.മിഗ് 31 നെ നാറ്റോ വിളിക്കുന്ന ചെല്ലപ്പേര് ഫോക്സ്ഹോണ്ട് (വേട്ടനായ) എന്നാണ്. സോവിയറ്റ് യൂണിയന്റെ പതനത്തിനു മുൻപ് നിർമ്മിച്ച ഏറ്റവും മികച്ച ഇന്റർസെപ്റ്റർ വിമാനമായി ഇതിനെ വിലയിരുത്തുന്നു. മിഗ് 25ന്റെ പരിഷ്‌കൃത രൂപമാണ് മിഗ് 31. ഏതാണ്ട് 500 മിഗ് 31 വിമാനങ്ങൾ ഇതുവരെ നിർമ്മിച്ചിട്ടുണ്ട്. റഷ്യക്കു പുറമെ കസാക്കിസ്ഥാൻ,ചൈന തുടങ്ങിയ രാജ്യങ്ങളും ഈ വിമാനം ഉപയോഗിക്കുന്നു.