മേഘാലയ
ഇന്ത്യയിലെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ് മേഘാലയ. മേഘങ്ങളുടെ ആലയം എന്ന അർത്ഥത്തിലാണ് മേഘാലയ എന്ന പേര് സ്വീകരിച്ചിരിക്കുന്നത്. അവശിഷ്ട ഹിമാലയ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഉയർന്ന കുന്നുകളും, ഇടുങ്ങിയ താഴ്‍വരകളും, ഉള്ള പ്രദേശമാണ്. മിക്കവാറും സമയങ്ങളിൽ മേഘാവൃതമായ ഇവിടം മിതോഷ്ണ നിത്യ ഹരിത പ്രദേശമാണ്. അരുവികളും, നാനാജാതി സസ്യജാതികളും ഇവിടുത്തെ പ്രകൃതിക്ക് മാറ്റുകൂട്ടുന്നു. അസം, ത്രിപുര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളുമായി അന്തർസംസ്ഥാന അതിർത്തി പങ്കിടുന്ന മേഘാലയ, ബംഗ്ലാദേശുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു.
ചരിത്രം
അസം സംസ്ഥാനത്തിനുള്ളിൽ സ്വയംഭരണാവകാശമുള്ള ഒരു പ്രദേശമായി 1970 ഏപ്രിൽ 2-നു രൂപം കൊണ്ടു. 1972-ൽ ഒരു സംസ്ഥാനമായി.