ഇറച്ചി മസാല (അര കിലോ ഇറച്ചി)
തയ്യാറാക്കുന്ന വിധം
ചേരുവകള്‍ എല്ലാം ഇറച്ചി ഉണ്ടാക്കാനായി പൊടിച്ച് വയ്ക്കണം.ആദ്യം ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച് ചൂടാക്കി അതില്‍ കടുക് പൊട്ടിച്ച് സവാളയും,തക്കാളി, ഇഞ്ചി,പച്ചമുളക് എന്നിവ വഴറ്റി മാറ്റിവയ്ക്കണം. അതിനു ശേഷം പൊടിച്ച ചേരുവകള്‍ ചേര്‍ത്ത് നല്ലപോലെ ഇളക്കിയ ശേഷം വീണ്ടും മുകളില്‍ കയറ്റി വച്ച് ഇറച്ചിക്കഷണങ്ങള്‍ ചേര്‍ക്കാം.പൊടികള്‍ അടുപ്പത്ത് വച്ച് ചേര്‍ക്കുമ്പോള്‍ അവയുടെ നിറം മങ്ങിപ്പോകാന്‍ ഇടയുണ്ട്.
ചേരുവകള്‍
1)ഗ്രാമ്പു – മൂന്ന്‍
2)പെരും ജീരകം – ഒരു ടീസ്പൂണ്‍
3)മല്ലി – 50 ഗ്രാം
4)പട്ട – ഒരു കഷണം
5)മുളക് – ഒരു ഡിസേര്‍ട്ട് സ്പൂണ്‍
6)മഞ്ഞള്‍ – ഒരു നുള്ള്