മായൻ സംസ്കാരവും ദുരൂഹമായ അന്യഗ്രഹ ജീവികളും
ലോകത്തെ ഏറ്റവും ദുരൂഹമായ സംസ്കാരങ്ങളില്‍ ഒന്നാണ് മായന്‍ സംസ്കാരം. ആധുക മനുഷ്യന്റെ അറിവ് അനുസരിച്ച് നമ്മള് മനുഷ്യരുടെ ഏറ്റവും ബുദ്ധിമാന്മാരായ പൂർവ്വികർ ആയിരുന്നു മായൻ സിവിലൈസേഷൻ. ഏതാണ്ട് AD500ൽ അഞ്ജാതമായ കാരണത്താൽ അവർ ഭൂമുഖത്തു നിന്നും അപ്രത്യക്ഷമായി എന്നാണു കരുതപ്പെടുതന്നത്. മായൻസംസ്കാരത്തിന്റെ എഞ്ചിനീയറിങ്ങ് വൈദഗ്ധ്യം ഇന്നും ലോകമഹാത്ഭുതങ്ങളിലൊന്നായി നമുക്ക് മുന്നിൽ നിൽപ്പുണ്ട്..താരതമ്യേന അപരിഷ്ക്യതർ എന്ന് ആധുനിക സമൂഹം കണക്കാക്കുന്ന മായന്‍ സംസ്കാരം സത്യത്തില്‍ ഇന്നത്തെ ആധുനിക മനുഷ്യരെപ്പോലും അത്ഭുതപ്പെടുത്തുന്നു. മായന്മാരുടെ പല അറിവുകളും ആധുനിക മനുഷ്യന് കണ്ടെത്തിയത് അടുത്ത കാലത്ത് മാത്രമാണ്. ഭൂമിയെ കുറിച്ചും പ്രപഞ്ചത്തെ കുറിച്ചും അസാമാന്യമായ അറിവ് മായന്മാര്ക്ക് ഉണ്ടായിരുന്നു. ഇവർക്ക് എവിടെ നിന്ന് ഇത്രയും അറിവുകൾ പകർന്ന് കിട്ടി എന്നത് ഇന്നും ദുരൂഹമാണ്. ഗോത്രസംസ്കാരത്തിന്റെ ഇരുണ്ടകാലഘട്ടങ്ങളിൽ എങ്ങനെ ഇവർ നഗരങ്ങൾ പടുത്തുയർത്തി ഒരു സംസ്കാരമായി ജീവിച്ചു എന്നതും ഇന്നും കണ്ടെത്താന്‍ കഴിയാത്ത അത്ഭുതമാണ്.
പക്ഷെ മായന്മാര് നമ്മള് കരുതുന്ന പോലെ മനുഷ്യര്‍ തന്നെ ആയിരുന്നുവോ? ലോകത്തെ ഇന്നും അമ്പരപ്പിക്കുന്ന സംസ്കാരം ആണ് മായന്‍ സംസ്കാരം. അതിന്നു കാരണങ്ങള്‍ ധാരാളം ഉണ്ട്.ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ് മായൻ സിവിലൈസേഷന്റെ ശേഷിപ്പുകളിൽ നിന്ന് ഗവേഷകർക്ക് ലഭിച്ചത്..അവർ ബഹിരാകാശ സഞ്ചാരം വരെ ചെയ്തവരാണ്.അല്ലെങ്കിൽ വിദൂരതയില്‍ നിന്നും വന്ന ഏതോ ബഹിരാകാശസഞ്ചാരികളുമായി സമ്പർക്കം പുലർത്തിയിരുന്നവരാണ്. മനുഷ്യർ ബഹിരാകാശപേടകത്തിൽ സഞ്ചരിക്കുന്നതിന്റെ മായൻ ചുവർചിത്രങ്ങൾ, സ്പേസ് സ്യൂട്ടണിഞ്ഞ മനുഷ്യർ എന്നിവ ഗവേഷകര്‍ കണ്ടെത്തുകയുണ്ടായി. മായന്‍ സംസ്കാരത്തിന്റെ രഹസ്യങ്ങള്‍ തേടി ലോകത്ത് പല ഗവേഷകരും ഇന്നും അലയുകയാണ്. ചില ഗവേഷകര്‍ എങ്കിലും മായന്മാര് സാധാരണ മനുഷ്യര്‍ ആയിരുന്നില്ല എന്ന് വിശ്വസിക്കുന്നു. ഒന്നുകില്‍ അവര്‍ ഇന്നോളം ഭൂമിയില്‍ ജീവിച്ചിരുന്നതില്‍ വെച്ച് മികച്ച അറിവ് നേടിയ മനുഷ്യ സമൂഹം! പ്രപഞ്ചത്തെ ഇന്നത്തെ മനുഷ്യനെക്കാള്‍ കൂടുതല്‍ അറിഞ്ഞവര്‍, അല്ലെങ്കില്‍ അവര്‍ മനുഷ്യര്‍ ആയിരുന്നില്ല, എന്നാല്‍ താല്‍ക്കാലികമായി ഭൂമിയില്‍ ജീവിച്ചിരുന്ന ഏലിയന്‍സ് ആയിരുന്നിരിക്കാം. ഈ രണ്ടു വാദങ്ങളും ശക്തമാണ് ഇത് കൂടാതെ മറ്റൊരു വാദം കൂടിയുണ്ട്, മായന്മാര് മറ്റേതോ ഗ്രഹത്തില്‍ നിന്ന് വന്ന ഏലിയന്സുമായി ബന്ധപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് ഏലിയന്‍സ് പല സഹായങ്ങളും നല്കിയിരിക്കാം.
അന്റാർട്ടിക്ക എന്ന അഞ്ജാതമായ ഭൂപ്രദേശം മനുഷ്യൻ അറിഞ്ഞിട്ട് അധികം കാലം ആകുന്നില്ല…എന്നാൽ ഭൂമിയുടെ സുവ്യക്തമായ ഭൂപടം മായൻ ശേഷിപ്പുകളിൽ നിന്ന് ലഭിച്ചു..അതിൽ മനുഷ്യർക്ക് പുരാതനകാലത്ത് ഒരുതരത്തിലും ചെന്നെത്താൻ സാധ്യമല്ലാത്ത അന്റാർട്ടിക്കയും ഉൾപെട്ടിട്ടുണ്ട് എന്നത് അത്ഭുതകരമാണ്.
ഒരുപക്ഷേ മായമാര്‍ പൂർണ്ണമായും മനുഷ്യരായിരിക്കില്ല. മനുഷ്യരോട് സാദ്യശ്യമുള്ള അന്യഗ്രഹജീവികൾ അല്ലെങ്കിൽ ഏതാനും ഏലിയൻസ് നിയന്ത്രിക്കുന്ന അതീവബുദ്ധിയുള്ള ഒരു കൂട്ടം മനുഷ്യർ. അതും അല്ലെങ്കില്‍ ഏലിയന്‍സ് ഹൈബ്രിഡ് ആയിരുന്നിരിക്കാം. മെക്സിക്കോയിലെ ടോർട്ടുഗുരോയിൽ മായൻ സംസ്കാരത്തിന്റെ പിരമിഡുകളും ക്ഷേത്രങ്ങളും ധാരാളമുണ്ട്.അവിടെ നിന്നാണ് പ്രശസ്തമായ മായൻ കലണ്ടർ കണ്ടെത്തിയത്. 3114 ബി.സി മുതലാണ് ഈ കലണ്ടർ ആരംഭിക്കുന്നത്.പക്ഷേ ആ കാലഘട്ടത്തിൽ മായൻ സംസ്കാരം നിലവിൽ ഇല്ല.അത് കൊണ്ടുതന്നെ ഈ കലണ്ടർ മായൻ ജനത ഉണ്ടാക്കിയതല്ല…ഒന്നുകിൽ അതിബുദ്ധിമാന്മാരായ മറ്റാരോ മായൻ സംസ്കാരത്തിനു മുൻപേ രചിച്ചു അവർക്ക് കൈമാറിയ കലണ്ടറാണെന്നാണ് വിദഗ്ദമതം.
മായൻ സംസ്കാരത്തില്‍ ജനതയ്ക്ക് പ്രപഞ്ചത്തെപ്പറ്റിയുള്ള അറിവുകൾ ഇവിടെയും ഒതുങ്ങുന്നില്ല.പ്രശസ്തമായ“ ടിക്കാൽ “ മായൻ ക്ഷേത്രനഗരിയുടെ ആകാശ ചിത്രമെടുത്താൽ ഒരു പ്രത്യേക അളവുകളിലുള്ള ഒരു ജ്യാമതീയ രൂപം കിട്ടും .ഇതും ഈ സ്ഥലത്തിനു നേരെ മുകളിൽ വരുന്ന ഒരു നക്ഷത്ര സമൂഹത്തിന്റെ അളവുകളും തുല്യമാണ്. ലോകത്തെ ആധുനിക ശാസ്ത്രക്ന്ജരേ പോലും കുഴപ്പിക്കുന്ന അത്ഭുതം ആണിത്. ആകാശത്ത് നിന്ന് നോക്കിയാല്‍ മാത്രം കാണുന്ന ഈ അത്ഭുതങ്ങള്‍ മായന്മാര് എങ്ങനെ ആയിരിക്കും കണ്ടിരുന്നത്? ആകാശ സഞ്ചാരം നടത്താന്‍ കഴിയുന്ന ടെക്ക്നോളജി മായന്മാര് എങ്ങനെ മനസിലാക്കി? ദുരൂഹതകള്‍ അവസാനിക്കുന്നില്ല! മായൻ വിശ്വാസങ്ങൾ അനുസരിച്ച് ഇതിനു മുൻപ് ഈ ഭൂമി നാല് തവണ നാല് കാരണങ്ങളാൽ പൂർണ്ണമായും നശിപ്പിക്കപ്പെട്ടിട്ടുണ്ട്..കൊടുങ്കാറ്റുകൾ ( വായു ) , അഗ്നി കൊണ്ട് , ഭൂമികൊണ്ട്( പ്ലേറ്റോണീക് ഷിഫ്ട് ), ജലം ( പ്രളയം ).ഇനിയും ഈ ചക്രം ആവർത്തിക്കും എന്നുമവർ വിശ്വസിച്ചിരുന്നു.
എല്ലാം നശിച്ച് ഭൂമിയുടെ അന്തരീക്ഷം വാതകങ്ങളാൽ സൂര്യനുമുന്നിൽ മറയപ്പെടുമ്പോൾ ആർട്ടിക്-അന്റാർട്ടിക്ക് മഞ്ഞുപാളികൾ വികസിക്കാൻ തുടങ്ങും അങ്ങിനെ ഭൂമി മുഴുവൻ മഞ്ഞിനാൽ മൂടപ്പെടും..ഈ ഭൂമി പല ഐസ് ഏജുകളിലൂടെ കടന്നുവന്നു എന്ന് ആധുനികശാസ്ത്രവും സമ്മതിക്കുന്നുണ്ടിന്ന്…ആധുനികശാസ്ത്രപ്രകാരം ഒരുലക്ഷം വർഷം മുൻപായിരുന്നു ഭൌമചരിത്രത്തിലെ അവസാനത്തെ ഐസ് ഏജ് ആരംഭിച്ചത്..ഏതാണ്ട് ഇരുപതിനായിരം കൊല്ല്ലങ്ങൾക്ക് മുൻപ് അതവസാനിച്ചു. മായന്മാരുടെ ഇത്തരം അറിവുകള്‍ ഗവേഷകരെ എല്ലാ കാലവും അമ്പരപ്പിക്കുന്നു. മായന്മാര്ക്ക് എന്താണ് സംഭവിച്ചത് എന്ന് ഇന്നും മനുഷ്യന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ചില ഗവേഷകര്‍ കരുതുന്നത് മായന്മാര് തമ്മില്‍ തല്ലി അവസാനിചിരിക്കാം എന്നാണു, അല്ലെങ്കില്‍ ഇന്നത്തെ കൊറോണ പോലെ ഏതെങ്കിലും മഹാമാരി അവരുടെ സംസ്കാരം പൂര്‍ണമായി നശിപ്പിചിരിക്കാം. അതും അല്ലെങ്കില്‍ അവര്‍ ഭൂമിയില്‍ നിന്ന് മറ്റൊരു ലോകത്തേക്ക് പോയിരിക്കാം. എന്തായാലും ദുരൂഹതകള്‍ അവസാനിക്കുന്നില്ല. മായന്മാര് മനുഷ്യനെ മായയില്‍ നിര്‍ത്തുന്നു!
Author
അഖില്‍ സുരേഷ്