EncyclopediaHistory

മുഖമൂടിനൃത്തം

മുഖoമൂടികളും മുഖ൦മൂടി വച്ചുള്ള നൃത്തവും ആഫ്രിക്കയില്‍ ധാരാളമാണ്. സഹാറയോട് ചേര്‍ന്ന പ്രദേശങ്ങളിലും മധ്യ-പശ്ചിമ ആഫ്രിക്കയിലുമാണ് ഇത്തരം നൃത്തങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം.
മിക്ക മുഖംമൂടികളും വാസ്തവത്തില്‍ മുഖംമൂടികളല്ല.തലയുടെ മുകളിലാണ് വയ്ക്കുന്നത്.മുഖംമൂടി വയ്ക്കുന്നയാള്‍ അതിനു ചേരുന്ന വേഷവും അണിയും.ശരീരത്തിന്റെ ഒരു ഭാഗവും പുറത്തു കാണാത്ത വിധത്തിലുള്ളതാണ് വേഷം.അതുകൊണ്ട് മുഖംമൂടിയും വേഷവും അണിഞ്ഞിരിക്കുന്ന ആള്‍ ആരെന്നു അയാളുടെ ബന്ധുക്കള്‍ക്കുപ്പോലും ചിലപ്പോള്‍ തിരിച്ചറിയാന്‍ പറ്റില്ല.
മുഖംമൂടി,തലയില്‍ വയ്ക്കുന്നതോടെ നര്‍ത്തകനു കൂടുതല്‍ പൊക്കം തോന്നും, വലിപ്പം തോന്നാന്‍ ശരീരത്തില്‍ തടിക്കഷണങ്ങളും മറ്റും കെട്ടിവയ്ക്കുന്നതും പതിവാണ്,
മനുഷ്യര്‍,മൃഗങ്ങള്‍,പക്ഷികള്‍ എന്നിവയുടെ തലയുടെ രൂപത്തിലാണ് മുഖം മൂടികളില്‍ ഏറെയും ദേവന്മാരുടെയും പൂര്‍വികരുടെയും ദുരാത്മാക്കളുടെയുമൊക്കെ രൂപത്തില്‍ തീര്‍ത്തതുമുണ്ട്.പുരോഹിതന്മാര്‍ക്ക് ഓരോരുത്തര്‍ക്കും ഓരോതരം മുഖംമൂടിയാണ്.രാജാവിന്റെ ഉദ്യോഗസ്ഥരും പരിഷീലകരും വൈദ്യന്മാരുമെല്ലാം മുഖംമൂടി വച്ചുകൊണ്ടാണ് ജനങ്ങളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത്.
ഒരാള്‍ മുഖംമൂടി വച്ചു കഴിഞ്ഞാല്‍ പിന്നെ അയാള്‍ക്കു പരലോകവുമായി ബന്ധപ്പെടാനാവും എന്നാണ് വിശ്വാസം! മാത്രമല്ല മുഖം മൂടിയില്‍ കാണുന്ന ജന്തുവിന്റെയോ ആത്മാവിന്‍റെയോ സ്വഭാവം അയാള്‍ പ്രകടിപ്പിക്കയും ചെയ്യും.
വിശേഷാവസരങ്ങളിലും ആഘോഷങ്ങളിലും ചടങ്ങുകളിലുമൊക്കെ മുഖം മൂടി നൃത്തം അവതരിപ്പിക്കാറുണ്ട്, ചിലപ്പോള്‍ വെറും നേരമ്പോക്കിനായും അവതരിപ്പിക്കും.
നൃത്തം ചെയ്യുന്നവര്‍ കാലില്‍ ചിലമ്പ് കെട്ടി താളത്തില്‍ ചുവടുവച്ച് ഉച്ചത്തില്‍ പാടും, ചാമരങ്ങളോ ആയുധങ്ങളോ കൈയില്‍ പിടിച്ച് വീശിക്കൊണ്ടിരിക്കും.
നൂറ്റാണ്ടുകള്‍ക്ക് മുമ്പത്തെ രീതിയില്‍ നിന്നു കാര്യമായി വ്യത്യാസപ്പെടാത്ത നൃത്തരൂപങ്ങള്‍ ആഫ്രിക്കയിലുണ്ട്.