മശ്‌ഹദ്
ഇറാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് മശ്‌ഹദ്. ഇസ്ലാം മതത്തിലെ ഷിയ വിഭാഗക്കാരുടെ ഏറ്റവും വിശുദ്ധമായ നഗരങ്ങളിലൊന്നാണിത്. ടെഹ്രാനിൽ നിന്ന് 850 കിലോമീറ്റർ കിഴക്കായി റസാവി ഖൊറസാൻ പ്രവിശ്യയുടെ മദ്ധ്യത്തിൽ, അഫ്ഗാനിസ്ഥാൻ-തുർക്‌മെനിസ്ഥാൻ രാജ്യങ്ങളുമായുള്ള അതിർത്തിക്കടുത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 2006 കനേഷുമാരി പ്രകാരം 2,427,316 ആണ് ഇവിടുത്തെ ജനസംഖ്യ.
ഇമാം റെസയുടെ ശവകുടീരം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മഹാകവി ഫിർദോസിയുടെ നഗരമായും മശ്‌ഹദ് അറിയപ്പെടുന്നു. പേർഷ്യൻ ദേശീയപുരണമായി കണക്കാക്കപ്പെടുന്ന ഷാ നാമെയുടെ കർത്താവാണദ്ദേഹം.