Encyclopedia

മരോട്ടി

നമ്മുടെ നാട്ടില്‍ സാധാരണ കാണപ്പെടുന്ന ഒരിടത്തരം വൃക്ഷമാണ് മാരോട്ടി. മികച്ച ഔഷധഗുണങ്ങള്‍ ഉള്ളതും എന്നാല്‍ ഇന്ന് വളരെ കുറച്ചു മാത്രം ഉപയോഗിക്കുന്നതുമായ വൃക്ഷമാണിത്, കുഷ്ഠരോഗത്തിന് നല്‍കുന്ന ഏറ്റവും ശ്രേഷ്ഠമായ ഔഷധം എന്നാ രീതിയില്‍ കുഷ്ഠവൈരി എന്നൊരു സംസ്കൃത പേരു കൂടി ഈ സസ്യത്തിനുണ്ട്.
ഗോളാകൃതിയിലുള്ള കായയാണ്‌ മരോട്ടിയ്ക്കുള്ളത്, മരോട്ടിക്കായ ആട്ടിയ എണ്ണ ശുദ്ധി ചെയ്താണ് പ്രധാനമായും ഔഷധമായി ഉപയോഗിക്കുന്നത്. കുഷ്ഠത്തിനു പുറമെ ഉളുക്ക്, നേത്രരോഗങ്ങള്‍ തുടങ്ങിയവയ്ക്കും മരക്കോട്ടിക്കായ ഉപയോഗിക്കാറുണ്ട്. ആമവാതം മൂലം ഉണ്ടാകുന്ന വേദന കുറയ്ക്കാനുള്ള കഴിവും ഇവയുക്കുണ്ട്.
മരോട്ടിക്കായോ കുരുവോ കഴിച്ചാല്‍ കടുത്ത വയറുവേദനയുണ്ടാകും, എന്നാല്‍ വേണ്ടപോലെ ശുദ്ധീകരിച്ചാല്‍ അത് മികച്ച ഔഷധമായി ,ആയുസ്സ് വര്‍ധിപ്പിക്കാന്‍ ആയുര്‍വേദാചാര്യനായ വാഗ്ഭടന്‍ നിര്‍ദ്ദേശിക്കുന്ന മരുന്ന് മരോട്ടിക്കയുടെ എണ്ണയാണ്.