മാര്‍ക്കസ് ജൂനിയസ് ബ്രൂട്ടസ്
റോമന്‍ രാഷ്ട്രതന്ത്രജ്ഞനും സൈന്യാധിപനുമായിരുന്നു ബ്രൂട്ടസ്. ജൂലിയസ് സീസറെ വധിച്ച കൊലയാളികളില്‍ സീസറെ വധിച്ച കൊലയാളികളില്‍ പ്രധാനികൂടിയായിരുന്നു ഇദ്ദേഹം.
റോമിലെ ആഭ്യന്തരയുദ്ധത്തില്‍ സീസറിനു എതിരെ പോംപിയുടെ സൈന്യത്തില്‍ ബ്രൂട്ടസ് പോരാടിയിരുന്നു. പോംപിയുടെ മരണശേഷം സീസര്‍ ബ്രൂട്ടസിന് മാപ്പ് നല്‍കി.
റോമന്‍ റിപബ്ലിക്കിനെ പുനഃസൃഷ്ടിക്കാനുള്ള ആഗ്രഹത്താലാണ് ബ്രൂട്ടസ് സീസറെ വധിക്കാന്‍ കൂട്ടു നിന്നത്. സീസറിന്റെ പിന്‍ഗാമിയായ ഒക്ടേവിയന്‍ സീസറിന്റെ കൊലയാളികളെ രാജ്യദ്രോഹികളായി മുദ്രകുത്തി. തുടര്‍ന്നു ഒക്ടോവിയന്റെ സൈന്യം ബ്രൂട്ടസിനെ നേരിട്ടു.
ആദ്യയുദ്ധത്തില്‍ ഒക്ടോവിയന്റെ സേനയെ തോല്പിക്കാന്‍ ബ്രൂട്ടസിന് കഴിഞ്ഞു.എന്നാല്‍ രണ്ടാം ഫിലിപ്പി യുദ്ധത്തില്‍ ഒക്ടോവിയന്‍ ബ്രൂട്ടസിന്റെ സേനയെ തകര്‍ത്തു.തുടര്‍ന്നു ബ്രൂട്ടസ് ആത്മഹത്യ ചെയ്തു.