മാര്‍ക്കോസ് മറൈന്‍ ഫോഴ്സ്
സൈനിക ശക്തിയില്‍ ഇന്ത്യന്‍ സേന വിഭാഗങ്ങള്‍ എത്രത്തോളം മുന്നിലാണ് എന്ന് അടുത്തിടെ നടന്ന മിന്നല്‍ ആക്രമണങ്ങളിലൂടെ നാം ഓരോരുത്തരും ലോകരാഷ്ട്രങ്ങളും മനസ്സിലാക്കിയതാണ്. ഭീകര കേന്ദ്രങ്ങളില്‍ നേരിട്ടെത്തി ആക്രമണങ്ങള്‍ നടത്തി ഇന്ത്യന്‍ കര സേനയുടെ സ്പെഷ്യല്‍ ഫോഴ്സ് കരുത്തു തെളിയിച്ചപ്പോള്‍ വ്യോമാക്രമണങ്ങള്‍ നടത്തിയാണ് വ്യോമസേന തങ്ങളുടെ കരുത്ത് തെളിയിച്ചത്. എന്നാല്‍ ലോകത്തെ തന്നെ ഏറ്റവും മികച്ച മറ്റൊരു സ്പെഷ്യല്‍ ഫോഴ്സ് കൂടി ഇന്ത്യക്ക് സ്വന്തമായിട്ടുണ്ട്. നാവിക സേനയുടെ അധികമാര്‍ക്കും പരിചിതമല്ലാത്ത മാര്‍ക്കോസ് എന്ന സ്പെഷ്യല്‍ ഫോഴ്സ്.
ഇന്ത്യയുടെ തന്ത്രപ്രധാന സമുദ്രാതിര്‍ത്തികളില്‍ നിദാന്ത ജാഗ്രതയോടെ കാവല്‍ നില്‍ക്കുന്ന സേന വിഭാഗമാണ് ഇന്ത്യന്‍ നാവിക സേന.കര,വ്യോമ അതിര്‍ത്തികളിലേതു പോലെ സമുദ്രാതിര്‍ത്തികളില്‍ കാര്യമായ പോരാട്ടങ്ങള്‍ ഉണ്ടാകാത്തത് കൊണ്ട് തന്നെ നമ്മുടെ നാവിക സേനയുടെ പോരാട്ട വീര്യത്തെ കുറിച്ച് അധികം ഒന്നും നാം അരിയാറേ ഇല്ല. ഇന്ത്യന്‍ നാവിക സേനയുടെ മറൈന്‍ കമാന്‍ഡോ ഫോഴ്സ് ആണ് മാര്‍ക്കോസ്. മറൈന്‍ കമാന്‍ഡോ ഫോഴ്സ് എന്നതിന്റെ ചുരുക്ക പേരാണ് മാര്‍ക്കോസ്. ലോകത്തിലെ തന്നെ ഏറ്റവും അത്യാധുനിക ആയുധകോപ്പുകള്‍ ഉപയോഗിക്കുന്ന ഏക വിഭാഗമാണ് മാര്‍ക്കോസ്. ഗ്രനൈഡ് ലോഞ്ചറുകള്‍ അടങ്ങിയ ഇസ്രയേല്‍ നിര്‍മ്മിത ടവോര്‍ അസ്സോള്‍ട്ട് റൈഫിളുകളും,സ്നിപ്പര്‍ റൈഫിളുകളും, അണ്ടര്‍വാട്ടര്‍ അസ്സോള്‍ട്ട് റൈഫിളുകളും ഉള്‍പ്പടെ സഞ്ചരിക്കുന്ന ഒരു ആയുധശേഖരം തന്നെയാണ് ഓരോ മാര്‍ക്കോസും. ഇവയുടെ കൃത്യമായ വിശദാംശങ്ങള്‍ പ്രതിരോധമേഘലയില്‍ ഉള്ളവര്‍ക്ക് പോലും അജ്ഞമാണ് എന്നതാണ് മറ്റൊരു വസ്തുത.കരയിലും വെള്ളത്തിലും ആകാശത്തിലും പോരാടാന്‍ പരിശീലനം ലഭിച്ച ഏക കമാന്‍ഡോ ഫോഴ്സ്.
1985 ലാണ് ഈ മറൈന്‍ സ്പെഷ്യല്‍ ഫോഴ്സ് രൂപീകൃതം ആകുന്നത്.അതികഠിനമായ പരിശീലനത്തിലൂടെ ആര്‍ജ്ജിച്ചെടുത്ത പോരാട്ട വീര്യം തന്നെയാണ് മാര്‍ക്കൊസിനെ ലോകത്തിലെ ഏറ്റവും മികച്ച സ്പെഷ്യല്‍ ഫോഴ്സുകളില്‍ ഒന്നാക്കി മാറ്റിയത് എന്ന് നിസ്സംശയം പറയാം. കടല്‍ യുദ്ധത്തില്‍ ഇവരെ വെല്ലാന്‍ ലോകത്ത് അധികം ആരും കാണില്ല. മറൈന്‍ കമാന്‍ഡോസിനായുള്ള തിരഞ്ഞെടുപ്പില്‍ 80% അപേക്ഷകരും ആദ്യഘട്ടത്തില്‍ പുറത്തു പോകുകയാണ് പതിവ്. 3 ദിവസം നീളുന്ന പ്രീട്രെയിനിങ്ങില്‍ തന്നെ അതികഠിനമായ ശാരീരികക്ഷമത പരിശീലനം ഉള്‍പ്പടെ ഉള്ളവയില്‍ 80% പേരും പുറത്താകും. തുടര്‍ന്ന് അഞ്ച് ആഴ്ച്ചയോളം നീളുന്ന രണ്ടാം ഘട്ട പരിശീലനത്തെ നരകദിവസങ്ങള്‍ എന്നാണ് നാവിക സേനയില്‍ തന്നെ ഉള്ളവര്‍ വിശേഷിപ്പിക്കുന്നത്. ദിവസങ്ങളോളം ഉറങ്ങാതെ ഇരിക്കാന്‍ ഉള്ള ശേഷി ആര്‍ജ്ജിച്ചെടുക്കുന്നതിനായി അഞ്ച് ദിവസത്തില്‍ വെറും നാല് മണിക്കൂര്‍ മാത്രമാണ് ഇവര്‍ക്ക് ഉറങ്ങാന്‍ സാധിക്കുക.
‘ഹാലോ’ അഥവാ ഹൈ ആള്‍ട്ടിറ്റ്യൂട് ലോ ഓപ്പണിംഗ്. ‘’സമുദ്രനിരപ്പില്‍ നിന്നും 11 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നുള്ള ചാട്ടം.’’
‘ഹാഹോ’ അഥവാ ഹൈ ആള്‍ട്ടിട്ട്യൂട് ഹൈ ഓപ്പണിംഗ്. സമുദ്രനിരപ്പില്‍ നിന്ന് 8 കിലോമീറ്റര്‍ ഉയരെ നിന്നുള്ള ഈ ചാട്ടം തുടങ്ങി അതികഠിനങ്ങളില്‍ കഠിനമായ പരിശീലനമുറകളാണ് ഓരോ കമാന്‍ഡോസിനെയും കാത്തിരിക്കുന്നത്. മെഷീന്‍ ഗണ്ണുകളും മറ്റുമായി 60കിലോഗ്രാം ഭാരവുമായി ദിവസേന 120 കിലോമീറ്ററില്‍ അധികം നടത്തം അതും ചെളി ഉള്‍പ്പടെ ഉള്ള വിവിധ പ്രതലങ്ങളിലൂടെ. വിശ്വസനീയമായതിനു പുറമേ എണ്ണിയാലൊടുങ്ങാത്ത പരിശീലനമുറകള്‍.
പരിശീലനം കഴിഞ്ഞിറങ്ങുന്ന ഓരോ കമാന്‍ഡോസും ഭൂമിയിലെ ഏത് പരിതസ്ഥിതിയിലും പോരാടാന്‍ സജ്ജരായിരിക്കും. അത് സമുദ്രത്തിലായാലും കാട്ടിനുള്ളില്‍ ആയാലും മഞ്ഞു പുതച്ച പര്‍വ്വതങ്ങളില്‍ ആയാലും.
2008 നവംബര്‍ 26 ലെ മുംബൈ ഭീകരാക്രമണത്തോടുകൂടിയാണ് മാര്‍ക്കോസിനെ പറ്റി ഇന്ത്യക്കാര്‍ പോലും വിശദമായി അരിഞ്ഞു തുടങ്ങിയത്. ഇന്ത്യയെ അശാന്തിയില്‍ ആഴ്ത്തിയ ആ നവംബര്‍ 26. ആക്രമണം ഉണ്ടായി ആദ്യ മണിക്കൂറുകളില്‍ എന്ത് ചെയ്യണം എന്നു യാതൊരു ധാരണയും ഇല്ലാതിരുന്ന മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ജോണി ജോസഫ് സഹായം തേടി ആദ്യം എത്തിയത് മുംബൈയിലെ നാവിക ആസ്ഥാനത്തേക്ക് ആയിരുന്നു. ഭീകരാക്രമണത്തിന്റെ വാര്‍ത്തകള്‍ എങ്ങും പരന്നു തുടങ്ങുന്ന സമയം. പിന്നീട് ഇന്ത്യ കണ്ടത് മാര്‍ക്കോസ് നടത്തിയ ഏറ്റവും സമര്‍ത്ഥമായ ഓപ്പറേഷന്‍. ഇന്ത്യന്‍ നാവിക സേനയുടെ കവചിത വാഹനങ്ങള്‍ കമാന്‍ഡോകളെയും വഹിച്ച് താജ് ഹോട്ടലിന്റെ സമീപത്തേക്ക് കുതിച്ചെത്തി. അതുവരെ ലോക്കല്‍ പോലീസ് താജ് ഒബ്റോയി ഹോട്ടലുകളും നരിമാന്‍ ഹൗസും മറൈന്‍ കമാന്‍ഡോകളുടെ വരവോടെ പൂര്‍ണ്ണമായും അവരുടെ നിയന്ത്രണത്തിലായി.
ഇന്ത്യന്‍ സൈന്യത്തിന്റെ ഏറ്റവും ധീരമായ സൈനിക ഓപ്പറേഷന്‍ എന്നാണ് ഇന്നും ഇതിനെ വിശേഷിപ്പിക്കുന്നത്. എത്ര ഭീകരര്‍ ഉണ്ടെന്നോ ബന്ദികള്‍ ഉണ്ടെന്നോ, എവിടെയാണ് ഭീകരര്‍ എന്നോ ആയുധങ്ങള്‍ എത്ര ഉണ്ടെന്നോ അറിയാതെ ഉള്ള ഒരു അസാധാരണ ഓപ്പറേഷന്‍. ആദ്യം സര്‍വ്വശക്തിയോടെ ആഞ്ഞടിച്ച ഭീകരര്‍ വളരെ പെട്ടെന്ന് തന്നെ മാര്‍ക്കോസിന്റെ പോരാട്ട വീര്യത്തിന് മുന്നില്‍ അടിയറവ് പറഞ്ഞു തുടങ്ങി. സമുദ്രമധ്യത്തിലെ ഓയില്‍ ഇന്‍സ്റ്റാലേഷനുകളുടെ സുരക്ഷ,കടല്‍ കൊള്ളക്കാര്‍ എന്നിവര്‍ക്കെതിരെയാണ് സാധരണയായി മാര്‍ക്കോസ് എപ്പോഴും ഓപ്പറേഷനുകള്‍ നടത്താറ്. ഏതാണ്ട് അതെ സാഹചര്യങ്ങള്‍ക്ക് തുല്യമായിരുന്നു താജിലെ സംഭവങ്ങളും. രാത്രിയില്‍ ഹോട്ടലുകളുടെ ഉള്‍ത്തടം അന്ധകാരം നിറഞ്ഞു കിടന്നിരുന്നു. പൂര്‍ണ്ണമായ ഒരു പോരാട്ടത്തിനുള്ള അനുവാദം കമണ്ടോകള്‍ക്ക് ലഭിച്ചിരുന്നും ഇല്ല. ഹോട്ടലുകളില്‍ തങ്ങിയിരിക്കുന്ന അന്ദേവസികളെ സുരക്ഷിതര്‍ ആക്കുക എന്നതായിരുന്നു കമാന്‍ഡോസിന്റെ അപ്പോഴത്തെ ദൗത്യം.
താജിന്റെയും ഒബ്റോയി ഹോട്ടലിന്റെയും ഇരുണ്ട ഇടനാഴികളിലൂടെ നടന്നു നീങ്ങിയ കമാന്‍ഡോകള്‍ സുരക്ഷിതരായി ബന്ദികളെ പുറത്തെത്തിച്ചു.ഇവിടം കൊണ്ട് അവസാനിക്കുന്നില്ല മറൈന്‍ കമാന്‍ഡോസിന്റെ ഐതിഹാസികങ്ങളായ ഓപ്പറേഷനുകള്‍.