EncyclopediaHistory

മാര്‍ക് ആന്റണി

റോമന്‍ ജനറലായിരുന്നു മാര്‍ക്ആന്റണി ബി.സി ഒന്നാം നൂറ്റാണ്ടില്‍ റോമിലെ ചരിത്രപ്രസിദ്ധമായ പല സംഭവങ്ങളിലും നായകനായോ വില്ലനായോ ഇദ്ദേഹമുണ്ടായിരുന്നു.
ബി.സി 83-ല്‍ റോമിലാണ് മാര്‍ക് ആന്റണിയുടെ ജനനം.ബി.സി 54-ലെ ഗാല്ലിക് യുദ്ധത്തില്‍ സീസറിന്റെ സൈന്യത്തില്‍ ചേര്‍ന്ന് പോരാടി.പോംപിയെ പുറത്താക്കാന്‍ ആന്റണി സീസറെ സഹായിച്ചു.തുടര്‍ന്ന് റോമിലെ സഹസ്ഥാനപതിയായി.
ഇക്കാലത്താണ് സീസര്‍ കൊല്ലപ്പെട്ടത്. സീസറിന്റെ സംസ്കാരചടങ്ങില്‍ ആന്റണി സീസറിന്റെ കൊലയാളികളെ പൊതുജനമധ്യത്തില്‍ തുറന്ന് കാട്ടി പ്രസംഗിച്ചു.ആന്റണിയുടെ വാക്കുകളില്‍ ആവേശം കൊണ്ട ജനം സീസറിന്റെ കൊലയാളികളെ ആക്രമിച്ചു.ഒക്ടോവിയനുമായി ചേര്‍ന്ന് ആന്റണി സീസറിന്റെ കൊലയാളികളെ നേരിട്ടു.
തുടര്‍ന്നു ഈജിപ്തിലേക്ക് പോയ ആന്റണി അവിടെ ക്ലിയോപാട്രരാജ്ഞിയുമായി അടുപ്പത്തിലായി.പുതിയൊരു സൈന്യം കെട്ടിപ്പടുക്കാന്‍ ക്ലിയോപാട്ര ആന്റണിയെ സഹായിച്ചു,ഈ സൈന്യവുമായി ആന്റണി പേര്‍ഷ്യ ആക്രമിച്ചു.തോല്‍വിയായിരുന്നു ഫലം.
പിന്നെ ആന്റണി റോമിലേക്ക് മടങ്ങിയില്ല.ക്ലിയോപാട്രയോടെയാണ് അലക്സാണ്ട്രിയിയയില്‍ തന്നെ ജീവിച്ചു. ബിസി 32-ല്‍ റോമന്‍സെനറ്റ് ക്ലിയോപാട്രയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.ഒക്ടോവിയന്‍റെ കപ്പല്‍പ്പട ബി.സി 31-ലെ ആക്ടിയം യുദ്ധത്തില്‍ ആന്റണിയുടെയും ക്ലിയോപാട്രയുടെയും നാവികപ്പട തകര്‍ത്തു.ഈജിപ്ത് റോമിന്‍റെ കാല്‍ക്കീഴിലായതോടെ മാര്‍ക്ക് ആന്റണി ആത്മഹത്യ ചെയ്തു.