പോരാടാന്‍ പല വഴികള്‍
മൂന്ന് തരത്തിലുള്ള യുദ്ധങ്ങളാണ് ആഫ്രിക്കയില്‍ പണ്ടു നടന്നിരുന്നത്.രാജ്യങ്ങള്‍ തമ്മില്‍ അതിര്‍ത്തികള്‍ സംബന്ധിച്ച് ഉണ്ടായ യുദ്ധങ്ങളാണ് അക്കൂട്ടത്തില്‍ വലുത്.രാജാക്കന്മാരാണ് ഈ യുദ്ധങ്ങള്‍ നയിച്ചിരുന്നത്.
മേച്ചില്‍പ്പുറങ്ങളുടെയും ജലാശയങ്ങളുടെയും പേരില്‍ ചില വര്‍ഗങ്ങള്‍ തമ്മിലും പോരട്ടങ്ങള്‍ നടന്നിരുന്നു.മതപരമായ കാരണങ്ങള്‍ മൂലം ആഫ്രിക്കയില്‍ നടന്ന കലാപങ്ങളാണ് മൂന്നാമത്തെത് ഇത്തരം യുദ്ധങ്ങളുടെ കൂട്ടത്തില്‍ ജിഹാദുകള്‍ അഥവാ വിശുദ്ധയുദ്ധങ്ങള്‍ എന്നറിയപ്പെടുന്ന പോരാട്ടങ്ങളാണ് പ്രധാനം.
യുദ്ധത്തിനു പുരുഷന്മാരോടൊപ്പം സ്ത്രീകളും പോകുമായിരുന്നു!ഡാഹമിലെ രാജാവിന്റെ ഭാര്യമാര്‍ തന്നെയായിരുന്നു അദേഹത്തിന്‍റെ അംഗരക്ഷകരും അഹോസി എന്നാണ് ഈ അംഗരക്ഷകഭാര്യമാരെ വിളിച്ചിരുന്നത്.
വാള്,കുന്തം, കത്തി, അമ്പുംവില്ലും തുടങ്ങി പലതരം ആയുധങ്ങള്‍ കൊണ്ടാണ് ആഫ്രിക്കക്കാര്‍ യുദ്ധം ചെയ്യ്തിരുന്നത്.വേട്ടയാടലിനും യുദ്ധത്തിനും ഒരുപോലെ ഉപകരിച്ചിരുന്ന ആയുധമാണ് കുന്തം.
ഏറ്റവും വലിയ കുന്തങ്ങള്‍ ഉപയോഗിച്ചിരുന്നത് ഉഗാണ്ടയിലെ ലോഗോകളാണ് തീരെ ചെറുത് സുലുവര്‍ഗക്കാരുടെതും.നേരിട്ടുള്ള യുദ്ധത്തില്‍ ബോട്സ്വാനികള്‍ പ്രത്യേകയുദ്ധക്കോടാലിയും സുഡാനികള്‍ വെട്ടുകത്തിയും ഉപയോഗിച്ചിരുന്നു.
വെള്ളി കെട്ടിയ പരിചകളായിരുന്നു എത്യോപ്യക്കാരുടെത്, സിംഹത്തിന്റെ കുഞ്ചിരോമമോ,നഖമോ, പരിചയില്‍ പതിക്കുകയും ചെയ്തിരുന്നു.ഓരോ പരിചയിലും അതുപയോഗിക്കുന്ന പടയാളിയുടെ വീരകൃത്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കും.
മധ്യആഫ്രിക്കക്കാരുടെ കത്തികള്‍ പക്ഷിത്തലയുടെ ആകൃതിയിലുള്ളതും മൂര്‍ച്ചയേറിയതുമായിരുന്നു.ഇത്തരം കത്തികള്‍ക്ക് ഹംഗാ-മംഗാ എന്നാണ് പറയുന്നത്.
കാലിവളര്‍ത്തല്‍കാരായ മസായികളും കര്‍ഷകരായ മിക്കൂയുകളും തമ്മില്‍ ഇടയ്ക്കിടെ പോരാട്ടമായിരുന്നു.ഇരു കൂട്ടരും ചാരന്മാരെ വിട്ടു കൃഷിയിടങ്ങളും കന്നുകാലിസങ്കേതങ്ങളും മനസ്സിലാക്കിയിട്ടായിരുന്നു ആക്രമണം. സേനകള്‍ നേര്‍ക്കുനേര്‍ എത്തിയാല്‍ ഇരുഭാഗത്തെയും മികച്ച യോദ്ധാക്കള്‍ തമ്മില്‍ ദ്വന്തയുദ്ധത്തില്‍ ഏര്‍പ്പെടും,പിന്നീടാണ് സേനകള്‍ തമ്മിലുള്ള യഥാര്‍ത്ഥ യുദ്ധം തുടങ്ങുക.
യുദ്ധത്തിനു പോകുംമുമ്പ് പല തരത്തിലുള്ള ചടങ്ങുകളും ആയുധപൂജകളും എല്ലാം ഉണ്ടാകും.മന്ത്രത്തകിടുകളും മറ്റും ധരിച്ചാണ് പട്ടാളക്കാര്‍ യുദ്ധത്തിനു പോകുക,മന്ത്രങ്ങളും മറ്റും എഴുതിയ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതും പതിവായിരുന്നു.
പട്ടാളക്കാര്‍ കട്ടിയുള്ള തലപ്പാവുകള്‍ ഉപയോഗിച്ചിരുന്നു. പട്ടാളക്കാര്‍ക്ക് മാത്രമല്ല, പടക്കുതിരകള്‍ക്കും ഇത്തരം രസികന്‍ ഹെല്‍മറ്റ് ഉണ്ടായിരുന്നു.