Encyclopedia

മാവ്

“പഴുത്ത മാവിലകൊണ്ട് പല്ലുതേച്ചാല്‍ പുഴുത്ത പല്ലും നവരത്നമാകും” എന്ന ചൊല്ല് തന്നെ മാവിലയുടെ ഔഷധഗുണം വ്യക്തമാക്കുന്നതാണ്.
ടൂത്ത് ബ്രഷും പേസ്റ്റും പ്രചാരത്തിലാകുന്നതിനു മുന്‍പ് മലയാളികള്‍ പല്ലു തേച്ചിരുന്നത് മാവില മാത്രമല്ല, മാവിന്‍റെ പൂവ്, ഫലം, വിത്ത് തുടങ്ങിയവയെല്ലാം ഔഷധ നിര്‍മാണത്തിനായി ഉപയോഗിക്കാറുണ്ട്. അതിസാരം വയറുകടി എന്നിവയ്ക്ക് ഉത്തമമാണ് ഇതിന്റെ പാകമായ ഫലം.
മാന്തളില്‍ പിഴിഞ്ഞെടുക്കുന്ന നീര് എണ്ണചേര്‍ത്ത് കാച്ചി ചെവിയില്‍ ഒഴിച്ച് കര്‍ണരോഗങ്ങള്‍ക്ക് ചികിത്സിക്കാറുണ്ട്, കുട്ടികള്‍ക്ക് പഴുത്ത മാമ്പഴം നല്‍കുന്നത് ക്ഷീണവും വിളര്‍ച്ചയും മാറ്റാന്‍ നല്ലതാണ്.
പഴുത്ത മാവില ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കുളിക്കുന്നത് ശരീര വേദനയില്‍ നിന്ന് ആശ്വാസം നല്‍കും. പ്ലേഗ്, കോളറ എന്നിവയ്ക്ക് എതിരെയും മാവില്‍ നിന്നുള്ള ഔഷധങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്, മാവിന്റെ കറ അര്‍ശസ്, അതിസാരം എന്നിവയുടെ ചികിത്സക്ക് ഉപയോഗിച്ചിരുന്നു.
മാവിന്റെ ജന്മദേശം ഇന്ത്യയാണെന്ന് കരുതപ്പെടുന്നു.