മാങ്ങാ ചോറ്
പാകം ചെയ്യുന്ന വിധം
പച്ചരി ഒട്ടി പിടിക്കാത്ത പാകത്തില്‍ വേവിച്ച് മാറ്റിവയ്ക്കുക. രണ്ടാമത്തെ ചേരുവ വെയിലത്ത് വച്ച് ഉണക്കുകയോ,റോസ്റ്റ് ചെയ്യുകയോ ചെയ്യാം മൂന്നാമത്തെ ചേരുവ വറുത്ത് പൊടിച്ച് വയ്ക്കുക. അതിനുശേഷം എണ്ണ ചൂടാക്കി അതില്‍ പച്ചമുളക്, കറിവേപ്പില, കടുക്,ഉഴുന്ന് പരിപ്പ്,ഉണക്കമുളക് എന്നീ ചേരുവകള്‍ ഇതില്‍ യഥാക്രമം ചേര്‍ക്കുക. മാങ്ങാ ഉണങ്ങിയതും വറുത്തു പൊടിച്ച ഉലുവയും ചോറും ഈ മിശ്രിതത്തിലേക്ക് ഇളക്കി ചേര്‍ക്കുക.കപ്പലണ്ടി വറുത്തതും, കറിവേപ്പിലയും വറുത്ത് മുകളില്‍ ചേര്‍ക്കുക.
ആവശ്യമുള്ള സാധനങ്ങള്‍
1)പച്ചരി – ഒരു കപ്പ്
2)മാങ്ങ ചീകിയെടുത്തത് – 50 ഗ്രാം
3)ഉലുവ – കാല്‍ ടീസ്പൂണ്‍
4)ഉഴുന്ന് പരിപ്പ് – അര ടീസ്പൂണ്‍
5)പച്ചമുളക് – അര ടീസ്പൂണ്‍
6)കടുക് – അര ടീസ്പൂണ്‍
7)ഉപ്പ് – പാകത്തിന്
8)എണ്ണ താളിയ്ക്കാന്‍ – ആവശ്യത്തിന്
9)കപ്പലണ്ടി – 10 ഗ്രാം
10)വറ്റല്‍ മുളക് – ഒന്ന്
11)കറിവേപ്പില – ഒരു തണ്ട്