CookingEncyclopediaPayasam Recipes

മാങ്ങാ പായസം ഉണ്ടാക്കുന്ന വിധം?

നാവില്‍ കൊതിയൂറും മാങ്ങ കൊണ്ട് സൂപ്പര്‍ പായസം……

പാകം ചെയ്യുന്ന വിധം

പഴുത്തതും മധുരമുള്ളതുമായ മാങ്ങ കഴുകി രണ്ടു വശം പൂളിഎടുക്കുക.ഒരു പാത്രത്തില്‍ കുറച്ചു വെള്ളം വച്ച് തിളപ്പിച്ചു മാങ്ങ പൂളുകള്‍ അതിലിട്ട് വേവിക്കുക.ഒരു വിധം വെന്തു വരുമ്പോള്‍ പച്ചരി കുതിര്‍ത്തിടിച്ച മാവ് മാങ്ങയിലിട്ടു ഇളക്കുക.മാവ് വെന്ത ശേഷം ശര്ക്കരയിട്ടു ഇളക്കണം.ശര്‍ക്കര മുഴുവന്‍ അലിഞ്ഞ ശേഷം കുറുകി വരുമ്പോള്‍ തേങ്ങ ചിരകി പിഴിഞ്ഞ് കൊത്തോടെ തന്നെ പായസത്തില്‍  ഇട്ടു തിളപ്പിച്ചു ഇറക്കുക.

ചേരുവകള്‍

  1. നല്ല വിളഞ്ഞു പഴുത്ത മാങ്ങ – 20 എണ്ണം
  2. ശര്‍ക്കര                                   –  ഒന്നര കിലോ
  3. പച്ചരി പൊടിച്ച മാവ്            – ഒന്നര കിലോ അരിയുടെ മാവ്
  4. തേങ്ങ                                         – 4 എണ്ണം