മാംഗോ ക്രീം സൂഫ്ളെ
തയ്യാറാക്കുന്ന വിധം
ആദ്യം രണ്ടാമത്തെ ചെരുവയായ ജലാറ്റിന്‍ വെള്ളമൊഴിച്ചു കുതിര്‍ത്ത് വയ്ക്കുക. മുട്ടയുടെ ഉണ്ണിമയത്തില്‍ പതച്ച് ഒന്നാമത്തെ ബാക്കി ചേരുവകള്‍ ആയ മാങ്ങാച്ചാറ് അരിച്ചത്,പഞ്ചസാര എല്ലാം കൂടി യോജിപ്പിക്കുക.തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തില്‍ ഈ കൂട്ട് പാത്രത്തില്‍ വച്ച് ഇളക്കുക.രണ്ടാമത്തെ ചെരുവയായ ജലാറ്റിന്‍ കുതിര്‍ത്തതും കൂടി ചേര്‍ത്ത് ഇളക്കി വാങ്ങി വയ്ക്കുക. ഇതിനിശേഷം കുറച്ചു നേരം കസ്റ്റെര്‍ഡ് ഇളക്കണം.മുട്ടയുടെ വെള്ളക്കുരു കട്ടിയായി പതയ്ക്കുക. പതഞ്ഞുവരുമ്പോള്‍ മൂന്നാമത്തെ ചേരുവയില്‍ അടങ്ങിയിരിക്കുന്ന ഉപ്പ്,പഞ്ചസാരയും മാറിമാറി ചേര്‍ത്ത് എസ്സന്‍സും ചേര്‍ത്ത് കസ്റ്റെറഡ് ചേര്‍ക്കുക. പത ഒട്ടും അടങ്ങാതെ ചേരുവ ഇളക്കി ഒരു നനവുള്ള പാത്രത്തില്‍ ഒഴിച്ച് സെറ്റ് ചെയ്യാന്‍ വയ്ക്കണം.ക്രീം തണുപ്പിച്ചതും ചേര്‍ത്ത് കഴിക്കാം.
ചേരുവകള്‍
1)മുട്ടയുടെ ഉണ്ണി – മൂന്ന്
മാങ്ങാച്ചാറ് അരിച്ചത് – അരകപ്പ്
പഞ്ചസാര – കാല്‍ കപ്പ്
2)ജലാറ്റിന്‍ – ഒരു ടീ സ്പൂണ്‍
വെള്ളം – രണ്ട് ഡിസേര്‍ട്ട് സ്പൂണ്‍
3)മുട്ട വെള്ള – മൂന്ന്
ഉപ്പ് – ഒരു നുള്ള്
പഞ്ചസാര – മൂന്ന് ഡിസേര്‍ട്ട് സ്പൂണ്‍
വാനിലാ എസ്സന്‍സ് – രണ്ടു തുള്ളി