മങ്കാബെ മങ്കീസ്
പടിഞ്ഞാറന്‍ ആഫ്രിക്കയിലെ കോംഗോ നദിയോട് ചേര്‍ന്ന് കിടക്കുന്ന കെനിയ,ഉഗാണ്ട, സയര്‍ മുതലായ പ്രദേശങ്ങളിലാണ് ഇക്കൂട്ടരെ കാണുന്നത്.മെലിഞ്ഞു ഇടത്തരം വലിപ്പമുള്ള ഇവയ്ക്ക് നീണ്ട കൈകാലുകളാണ് ഉള്ളത്. ഭക്ഷണം ശേഖരിച്ച് വച്ച് സാവധാനം കഴിക്കാനായി ഇരുകവിളുകളിലും സഞ്ചിപോലെ ഒരു ഭാഗം ഇവയ്ക്കുണ്ട്. കണ്‍പോളകള്‍ വെളുത്തനിറത്തിലാണ് എന്നതാണ് ഇവരുടെ മറ്റൊരു പ്രത്യേകത.നീണ്ട വാലുള്ള മങ്കാബെ കുരങ്ങുകള്‍ നടക്കുന്നത് കാണാന്‍ നല്ല രസമാണ്. വാല് വില്ല് പോലെ ശരീരത്തിന് മുകളില്‍ വളച്ച് പിടിച്ചാണ് നടത്തം!
ഗ്രേ ചീക്ക്ഡ് മങ്കാബെ, ബ്ലാക്ക് മങ്കാബെ, വൈറ്റ് കോളര്‍ഡ് മങ്കാബെ, സൂട്ടി മങ്കാബെ, എജൈല്‍ മങ്കാബെ മുതലായവയാണ് ഈയിനത്തില്‍പ്പെടുന്ന വാനരന്മാര്‍.