മലേഷ്യ
തെക്കുകിഴക്കൻ ഏഷ്യയിലുള്ള രാജ്യമാണ് മലേഷ്യ. പതിമൂന്നു സംസ്ഥാനങ്ങൾ ചേർന്ന ഒരു ഫെഡറേഷനാണിത്. തെക്കൻ ചൈന കടലിനാൽ മലേഷ്യ ഭൂമിശാസ്ത്രപരമായി രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. തായ്‌ലൻഡിനോടും സിംഗപൂരിനോടും അതിർത്തി പങ്കിടുന്ന മലേഷ്യൻ ഉപദ്വീപാണ് ഒരു ഭാഗം. ബോർണിയോ ദ്വീപിലാണ് രണ്ടാമത്തെ ഭാഗം. ഇവിടെ ഇന്തോനേഷ്യ, ബ്രൂണൈ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു.
തായ്‌പെയ് 101 എന്ന കെട്ടിടം വരുന്നതുവരെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന ബഹുമതി നേടിയ പെട്രോണാസ് ഇരട്ട ഗോപുരങ്ങൾ മലേഷ്യയിലെ കൊലാംലംപൂരിലാണ് സ്ഥിതി ചെയ്യുന്നത്. എങ്കിലും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇരട്ടഗോപുരം എന്ന ബഹുമതി ഈ കെട്ടിടത്തിനാണ്. ദക്ഷിണ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ സമ്പന്നമായ രാജ്യമാണ് മലേഷ്യ.ഇസ്മായിൽ സാബ്രി യാക്കോബ് ആണ് ഇപ്പോഴത്തെ മലേഷ്യയുടെ പ്രധാനമന്ത്രി. ഫലകം:മലേഷ്യയുടെ ചരിത്രം മലേഷ്യയ്ക്ക് നൂറ്റാണ്ടുകളുടെ ചരിത്രം ഉണ്ട്.ഇന്ത്യയിലെ രാജവംശം ആയ ചോള രാജാക്കന്മാർ മലേഷ്യ ഭരിച്ചിട്ടുണ്ട്. ആക്കാലത്തു ആണ് ഇവിടെ ഹിന്ദു മതം വളരുന്നത്. പിന്നീട് ബുദ്ധ മതം വരുകയും വളരുകയും ഒടുവിൽ ഇസ്ലാം മതം ഇവിടെ പ്രബലം ആവുകയും ചെയ്തു.മലയ് ആണ് മലേഷ്യയിലെ ഭൂരിപക്ഷം ആളുകളും സംസാരിക്കുന്ന ഭാഷ പിന്നെ ചെറിയ തോതിൽ തമിഴ് ഭാഷയും സംസാരിക്കുന്നവർ ഉണ്ട്. നിരവധി നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രം വിളിച്ചോതുന്ന ക്ഷേത്രങ്ങൾ മലേഷ്യയിൽ ഉണ്ട്.