മലാവി
തെക്കുകിഴക്കേ ആഫ്രിക്കയിലെ ജനസാന്ദ്രത കൂടിയ ഒരു ജനാധിപത്യ രാഷ്ട്രമാണ് റിപ്പബ്ലിക്ക് ഓഫ് മലാവി അല്ലെങ്കിൽ പൂർവ്വനാമം ന്യാസാലാന്റ്) . സാംബിയ (വടക്കുകിഴക്ക്), റ്റാൻസാനിയ (വടക്ക്), മൊസാംബിക്ക് (കിഴക്ക്, തെക്ക്, പടിഞ്ഞാറു വശങ്ങളിൽ) എന്നിവയാണ് മലാവിയുടെ അതിരുകൾ. മലാവി എന്ന പേരിന്റെ ഉൽഭവത്തെ കുറിച്ച് കൃത്യമായ വിവരങ്ങൾ ഇല്ല. തെക്കൻ ഗോത്രങ്ങളിൽ നിന്നോ “തടാകത്തിലെ സൂര്യന്റെ പ്രതിഫലനം” (രാജ്യത്തിന്റെ കൊടിയിൽ കാണുന്നതുപോലെ) എന്ന പദത്തിൽ നിന്നോ ആയിരിക്കാം പേര് രൂപംകൊണ്ടത് എന്ന് വിശ്വസിക്കപ്പെടുന്നു.