വള്ളിച്ചീര
കേരളത്തിന്റെ കാലാവസ്ഥയിൽ സമൃദ്ധമായി വളരുന്ന ഇലക്കറിയാണ് ബസല്ല,മലബാർ സ്പിനാഷ് എന്നീ പേരുകളിലറിയപ്പെടുന്ന വള്ളിച്ചീര.ജീവകം ‘എ’യും ഇരുമ്പും കാത്സ്യവും മാംസ്യവും വള്ളിച്ചീരയുടെ ഇലയിൽ ഉയർന്ന തോതിലുണ്ട്. അടുക്കളത്തോട്ടത്തിൽ വളർത്താവുന്ന ഒരു മികച്ച ചെടിയാണ് വള്ളിച്ചീര. തണ്ടിന് പച്ച നിറമുള്ളതും, വയലറ്റ് നിറമുള്ളതുമായ രണ്ടിനങ്ങളാണ് സാധാരണ കണ്ടുവരുന്നത്. പച്ച ഇനമാണ് ഏറെ രുചികരം. ധാരാളം ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ് വഷളച്ചീര. (ശാസ്ത്രീയനാമം: Basella alba). വഷളച്ചീരയുടെ ഇല, തണ്ട് മുതലായ ഔഷധനിർമ്മാണത്തിനായി ഉപയോഗിക്കുന്നു.