EncyclopediaHistory

മലബാര്‍ കലാപം

ഖിലാഫത്ത് പ്രസ്ഥാനത്തിന്‍റെ ഭാഗമായി മധ്യകേരളത്തിലും ഉത്തരകേരളത്തിലും നടന്ന പ്രക്ഷോഭമാണിത്. വന്‍കിട ജന്മിമാര്‍ക്കും അവരെ പിന്തുണച്ച ബ്രിട്ടീഷ് അധികാരികള്‍ക്കുമെതിരെ ജനവികാരം ആളിപ്പടര്‍ന്നു.

  കര്‍ഷകരില്‍ നല്ലൊരു പങ്ക് മുസ്ലിംകളായിരുന്നു. അവരെ പിന്തുണച്ച മുസ്‌ലീം പുരോഹിതന്മാരെയും ബ്രിട്ടീഷുകാര്‍ പീഡിപ്പിച്ചു. നാട്ടിലെങ്ങും ഖിലാഫത്ത് കമ്മറ്റികള്‍ രൂപംകൊണ്ടു അവ കുടിയാന്മാരുടെ ആവശ്യങ്ങള്‍ ജനമധ്യത്തിലെത്തിച്ചു.

  ഖിലാഫത്ത് പ്രവര്‍ത്തകനായതിന്റെ പേരില്‍ നിലമ്പൂര്‍ കോവിലകംവക കളത്തിലെ കാര്യസ്ഥന്‍ മുഹമ്മദിനെ പിരിച്ചുവിടുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്തു. തോക്കു മോഷ്ടിച്ചുവെന്ന കേസില്‍ 1921-ല്‍ മുഹമ്മദിനെ അറസ്റ്റു ചെയ്യാനെത്തിയ പൊലീസിനെതിരെ നൂറു കണക്കിനാളുകള്‍ സംഘടിച്ചു.തല്‍ക്കാലം പിന്മാറിയ പോലീസ് പിന്നീട്  പട്ടാളത്തോടൊപ്പമെത്തി തിരൂരങ്ങാടിപ്പള്ളി റെയ്ഡ് ചെയ്യ്തു.പ്രവര്‍ത്തനകര്‍ അറസ്റ്റിലുമായി. നിരപരാധികളെ വെറുതെ വിടാനപേക്ഷിച്ച ജനത്തെ പോലീസ് വെടിവച്ചു. പതിനേഴു പേര്‍ വെടിവയ്പില്‍ മരിച്ചതോടെ ജനം ഇളകുകയും രണ്ടു ബ്രിട്ടീഷുകാരും നാലു നാട്ടുകാരുമടക്കം ആറു പോലീസുകാര്‍ കൊല്ലപ്പെടുകയും ചെയ്തു.തീവണ്ടിപ്പാത, പാലങ്ങള്‍, വാര്‍ത്തവിനിമയ ബന്ധം ഇവയെല്ലാം തകര്‍ക്കുകയും ഖിലാഫത്ത് സര്‍ക്കാര്‍ രൂപീകരിച്ചതായി പ്രസ്ഥാനക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു.

    തിരൂരങ്ങാടിക്കൊപ്പം നിലമ്പൂര്‍,പൂക്കോട്ടുര്‍,പാണ്ടി ക്കാട്,പൊന്നാനി പ്രദേശങ്ങളില്‍ ലഹള വ്യാപിച്ചു.ബ്രിട്ടീഷ് പട്ടാളം അതിക്രൂരമായി കലാപത്തെ നേരിട്ടേങ്കിലും 2,337 പേരുടെ മരണത്തോടെ ഏതാണ്ട് നാലുമാസം കൊണ്ടാണ് കലാപം ശാന്തമായത്.12,000 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് അനൌദ്യോഗിക കണക്ക്.