CookingCurry RecipesEncyclopedia

മലബാര്‍ കോഴിക്കറി

പാകം ചെയ്യുന്ന വിധം
150 ഗ്രാം വെളിച്ചെണ്ണയില്‍ ആറു മുതല്‍ ഏഴ് വരെയുള്ള ചേരുവകള്‍ നാല് അല്ലി വെളുത്തുള്ളിയും ചേര്‍ത്ത് നല്ലവണ്ണം മൂപ്പിക്കുക. അതിനുശേഷം ഇവയെല്ലാം അരച്ച് മാറ്റി വയ്ക്കുക. ബാക്കിയുള്ള വെളിച്ചെണ്ണയില്‍ അരിഞ്ഞ സവാള മൂപ്പിക്കുക. അതിനുശേഷം മൂന്ന് മുതല്‍ അഞ്ച് വരെയുള്ള ചേരുവകള്‍ പേസ്റ്റ് രൂപത്തില്‍ ചേര്‍ക്കുക. ഇവയെല്ലാം നല്ലവണ്ണം മൂപ്പിച്ച ശേഷം മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. പിന്നീട് ചിക്കന്‍ അതിലിട്ട് വഴറ്റുക. അതിലേയ്ക്ക് അരച്ചു വച്ച തേങ്ങ ചേര്‍ക്കുക.ഒരു കപ്പ്‌ വെള്ളം ചേര്‍ത്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് ചിക്കന്‍ നല്ലതുപോലെ വേവിക്കുക. അതിനുശേഷം ഇറക്കി വയ്ക്കുക.
മല്ലിയില, പുതിന എന്നിവ ചെറുതായി അരിഞ്ഞു മുകളില്‍ ഇടുക.

ചേരുവകള്‍
1)ചിക്കന്‍ – ഒന്നരകിലോ
2)സവാള – 350ഗ്രാം
3)തക്കാളി – 150 ഗ്രാം
4)ഇഞ്ചി – 75ഗ്രാം
5)തേങ്ങാ ചിരകിയത് – മൂന്നെണ്ണം
6)വറ്റല്‍മുളക് – 12 എണ്ണം
7)കറിവേപ്പില,പുതിന – 75 ഗ്രാം
8)മല്ലിയില – രണ്ടു തണ്ട്
9)മഞ്ഞള്‍പ്പൊടി – ഒന്നര ടീസ്പൂണ്‍
10)മല്ലിപ്പൊടി – മൂന്ന് ടീസ്പൂണ്‍
11)മുളകുപൊടി – രണ്ടു ടീസ്പൂണ്‍
12)ഉപ്പ് – പാകത്തിന്
13)വെളിച്ചെണ്ണ – 200 ഗ്രാം