EncyclopediaMajor personalities

മഹിന്ദ രാജപക്‌സെ

മഹിന്ദ രാജപക്സെ എന്നറിയപ്പെടുന്ന പേർസി മഹേന്ദ്ര രാജപക്സെ (ജനനം: നവംബർ 18 1945) ശ്രീലങ്കയുടെ മുൻപ്രസിഡണ്ടും, ശ്രീലങ്കൻ സായുധസേനയുടെ സർവസൈന്യാധിപനുമായിരുന്നു. ഒരു അഭിഭാഷകൻ കൂടിയായ രാജപക്സെ 1970-ൽ ആദ്യമായി ശ്രീലങ്കൻ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2006 ഏപ്രിൽ 6 മുതൽ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം 2005-ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ പ്രധാനമന്ത്രി പദം രാജി വെച്ചു. ആ തെരഞ്ഞെടുപ്പിൽ ജയിച്ച 2005 നവംബർ 19-ന്‌ ശ്രീലങ്കയുടെ പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തു. 2010 ജനുവരി 27-ന്‌ ശ്രീലങ്കൻ പ്രസിഡൻറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2009 സെപ്റ്റംബർ 6-ന് കൊളൊംബോ സർവകലാശാല അദ്ദേഹത്തിനു ഡോക്ടറേറ്റ് ബിരുദം നൽകുകയുണ്ടായി. ഇദ്ദേഹം 2015-ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്തിനെത്തുടർന്ന് 2015 ജനുവരി 8-ന് സ്ഥാനമൊഴിഞ്ഞു. 2020 ഓഗസ്റ്റ് 5ന് നടന്ന തെരഞ്ഞെടുപ്പി വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു.