CountryEncyclopediaHistory

മഡഗാസ്കർ

ആഫ്രിക്കയിലെ ഒരു ദ്വീപ് രാജ്യമാണ് മഡഗാസ്കർ (ഔദ്യോഗിക നാമം:റിപ്പബ്ലിക് ഓഫ് മഡഗാസ്കർ ഇംഗ്ലീഷ്Madagascar ഫ്രഞ്ച്République malgache). ആഫ്രിക്കൻ വൻ‌കരയുടെ കിഴക്കുഭാഗത്തായി ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഈ രാജ്യം ലോകത്തിലെ ഏറ്റവും വിസ്തീർണ്ണമുള്ള നാലാമത്തെ ദ്വീപും നാല്പത്തി ഏഴാമത്തെ വലിയ രാജ്യവും രണ്ടാമത്തെ വലിയ ദ്വീപുരാജ്യവുമാണ്. ജൈവവൈവിധ്യത്താൽ സമ്പന്നമാണീ രാജ്യം. ജന്തു സസ്യ ഗണങ്ങളുടെ അപൂർവമായ വർഗ്ഗങ്ങൾ ഇവിടെ ധാരാളമായുണ്ട്. ഇവയിൽ എൺപതു ശതമാനത്തോളവും മഡഗാസ്കറിൽ മാത്രമുള്ളവയാണ്. ഈ ജൈവവൈവിധ്യം കാരണം പല ശാസ്ത്രജ്ഞരും മഡഗാസ്കറിനെ എട്ടാമത്തെ ഭൂഖണ്ഡമെന്ന് വിശേഷിപ്പിക്കാറുണ്ട്.
ചരിത്രം
മഡഗാസ്കർ ഏകദേശം എട്ടു കോടി വർഷം മുമ്പേ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു.എ.ഡി 200-നും 500-നും ഇടയിലാണ്‌ ഇവിടെ മനുഷ്യവാസം തുടങ്ങിയതെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.