മകൗ
ചൈനയിലെ രണ്ട് പ്രത്യേക ഭരണമേഖലകളിൽ ഒന്നാണ് മകൗ (ചൈനീസ് 澳門) ( /məˈkaʊ/). ഹോങ്കോങ് ആണ് മറ്റേത്. പേൾ നദീതടത്തിന്റെ പടിഞ്ഞാറൻ ഭാഗത്താണ് മഹൗ സ്ഥിതി ചെയ്യുന്നത്. വടക്ക് ഗുവാങ്ഡൊങ് പ്രവിശ്യയും കിഴക്കും തെക്കും തെക്കൻ ചൈന കടലുമാണ് ഇതിന്റെ അതിരുകൾ. കാന്റൺ നദി ദക്ഷിണചൈനാസമുദ്രത്തിൽ പതിക്കുന്നതിനു സമീപമാണിത്.
പതിനാറാം ശതകം മുതൽ ഒരു പോർച്ചുഗീസ് അധീനപ്രദേശം ആയിരുന്നു ഇത്.1990 ലെ ഭരണഘടനപ്രകാരം രാഷ്ട്രീയ സ്വയംഭരണം ലഭിച്ചു.
ഈ പ്രദേശത്തിന്റെ സാമ്പത്തികാവസ്ഥ പ്രധാനമായും ചൂതാട്ടത്തിലും ടൂറിസത്തിലും ഊന്നിയുള്ളതാണ്. വാണിജ്യ ഉത്പാദന കേന്ദ്രങ്ങളുമുണ്ട്. തുണിത്തരങ്ങൾ, ഇലക്ക്ട്രോണിക്സ്, കളിപ്പാട്ടം എന്നിവയുടെ മികച്ച വ്യവസായങ്ങൾ ഇവിടെയുണ്ട്. വിനോദസഞ്ചാരത്തിലും മുന്നിട്ട് നിൽക്കുന്നു. അനേകം ഹോട്ടലുകൾ, റിസോർട്ടുകൾ, സ്റ്റേഡിയങ്ങൾ, റെസ്റ്റൊറാന്റുകൾ, ചൂതാട്ടകേന്ദ്രങ്ങൾ എന്നിവ ഈ നഗരത്തിൽ പ്രവർത്തിക്കുന്നു.