ഇന്ത്യയിലെ മക്കാക്കുകള്‍
മക്കാക്ക് വര്‍ഗത്തില്‍പ്പെട്ട എട്ടിനം കുരങ്ങുകളുണ്ട് ഇന്ത്യയില്‍. വടക്ക് ഹിമാലയന്‍ കാടുകള്‍ മുതല്‍ തെക്ക് കന്യാകുമാരി വരെയും പടിഞ്ഞാറ് രാജസ്ഥാന്‍ മരുഭൂമിയിലെ കുറ്റിക്കാടുകള്‍ മുതല്‍ കിഴക്ക് അസ്സം പ്രദേശങ്ങളിലെ കൊടുങ്കാടുകള്‍ വരെയും വിവിധയിം മക്കാക്കുകളെ കാണാം. ബംഗാളിലെ ചതുപ്പുവനങ്ങളില്‍പ്പോലുണ്ട് മക്കാക്കുകള്‍.
അസ്സം അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ് പ്രദേശങ്ങളിലാണ് ‘സ്റ്റംപ്ടെയില്‍ഡ് മക്കാക്ക്’ എന്ന കുറ്റിവാലന്‍ കുരങ്ങും ‘പിഗ് ടെയില്‍ഡ് മക്കാക്ക്’ എന്ന പന്നിവാലന്‍കുരങ്ങും കാണപ്പെടുന്നത്.ഇരുണ്ട തവിട്ടുനിറമാണ് കുറ്റിവാലന്. തലയില്‍ ഉച്ചിവരെ പടര്‍ന്നു കയറിയ കഷണ്ടിയുമുണ്ട്.ഉച്ചിയില്‍ ഒരു കിരീടം പോലെ രോമങ്ങള്‍ നീണ്ടുനില്‍ക്കുന്നു.ചുവന്നു തുടുത്തതാണ് മുഖം. പൊതുവെ കാടുകളില്‍ കഴിയാന്‍ ഇഷ്ടപ്പെടുന്ന ഇവ ചിലപ്പോള്‍ അടുത്ത ഗ്രാമങ്ങളിലെ വയലുകള്‍ ആക്രമിക്കാറുണ്ട്.
പന്നിവാലന്‍ കുരങ്ങുകള്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ കുറ്റിവാലനോടൊപ്പമാണ് കഴിയുന്നത്. ഇടതൂര്‍ന്ന നിത്യഹരിതവനങ്ങളാണ് ഇവയ്ക്ക് കൂടുതല്‍ പ്രിയം. മക്കാക്ക് കുരങ്ങുകളിലെ വലിയ ഇനമാണിവ. പന്നിയുടെത് പോലുള്ള കൊച്ചു വാലാണ് ഈയിനം. കുരങ്ങുകളുടെ പ്രത്യേകത.
ഇവയുടെ പുറം ഭാഗം ഇരുണ്ട് ചാരനിറത്തിലാണ്. നെഞ്ചിലെ വിളറിയ ചാരനിറം വയറുഭാഗത്ത് എത്തുമ്പോള്‍ മങ്ങിയ ചുവപ്പുനിറമാണ് വാലിന്. മുഖം ചുവപ്പുകലര്‍ന്ന തവിട്ടു നിറത്തിലും.
നാഗഗോത്രവര്‍ഗക്കാര്‍ ഇവയെ മാംസത്തിനുവേണ്ടി കൊല്ലാറുണ്ട്.തെങ്ങില്‍ കയറി തേങ്ങയിടാനായി ഇണക്കി വളര്‍ത്തുന്നത് ഈ പന്നിവാലന്‍മാരെയാണ്. അതിനായി, ഫിലിപ്പീന്‍സ് പോലുള്ള രാജ്യങ്ങളിലേക്ക് ഇവയെ കടത്താറുണ്ട്.
‘അസ്സം മക്കാക്ക്’ ആണ് മറ്റൊരിനം. ഉത്തര്‍പ്രദേശിലെ ഹിമാലയന്‍ കുന്നുകളില്‍ മുതല്‍ ബംഗാളിലെ ചതുപ്പുവനങ്ങളില്‍ വരെ ഇവയെ കാണാം. മനുഷ്യരില്‍ നിന്നകന്ന് കഴിയാനാണ് ഇവ പൊതുവേ ഇഷ്ടപ്പെടുന്നത്. മ്യാന്മര്‍ പോലുള്ള നമ്മുടെ അയല്‍രാജ്യങ്ങളിലെ കാടുകളിലും ഈ മൂന്നിനം കുരങ്ങുകളെയും കാണാറുണ്ട്.
മരുന്നുകള്‍ പരീക്ഷിക്കുന്നതിന് വന്‍തോതില്‍ ഉപയോഗിക്കപ്പെടുന്ന ഒരു മക്കാക്കുണ്ട്; റീസസ് കുരങ്ങന്‍. ബംഗാള്‍ മങ്കി’ എന്നും ഇതറിയപ്പെടുന്നു.