ActorsEncyclopediaFilm Spot

എം.ജി. സോമൻ

ഒരു മലയാള ചലച്ചിത്ര നടനായിരുന്നു എം.ജി. സോമൻ . എഴുപതുകളിൽ സുകുമാരൻ, ജയൻ എന്നിവരോടൊപ്പം മലയാള ചലച്ചിത്രങ്ങളിൽ നായകവേഷം കൈകാര്യം ചെയ്ത നടനായിരുന്നു ഇദ്ദേഹം. 24 വർഷത്തെ സിനിമാ ജീവിതത്തിൽ ഏകദേശം നാനൂറോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നു. ആദ്യമായി വടക്കേ അമേരിക്കയിൽ ചിത്രീകരിച്ചഏഴാം കടലിനക്കരെഎന്ന മലയാളചിത്രത്തിലെ നായകനായിരുന്നു സോമൻ.

ജീവിതരേഖ

തിരുവല്ല തിരുമൂലപുരം മണ്ണടിപ്പറമ്പിൽ കെ. എൻ. ഗോവിന്ദപ്പണിക്കരുടെയും പി. കെ. ഭവാനിയമ്മയുടെയും മകനായി 1941 സെപ്റ്റംബർ 28-നാണ് എം.ജി.സോമശേഖരൻ നായർ എന്ന എം.ജി. സോമൻ ജനിച്ചത്. വിദ്യാഭ്യാസത്തിനുശേഷം 20 വയസ്സ് തികയുന്നതിനു മുൻപ് ഇന്ത്യൻ എയർ ഫോഴ്സിൽ ജോലിക്കുചേർന്നു. വ്യോമസേനയിൽ ഒൻപതു വർഷത്തെ സേവനം കഴിഞ്ഞു തിരിച്ചെത്തിയതിന് ശേഷമാണ് അദ്ദേഹം അഭിനയരംഗത്തേക്ക് കടന്നത്. ഇരുവള്ളിപ്ര സെന്റ് തോമസ് ഹൈസ്കൂളിലും ചങ്ങനാശേരി എസ്.ബി കോളജിലുമായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. സുജാതയാണ് അദ്ദേഹത്തിന്റെ പത്നി. സോമൻ ചലച്ചിത്രരംഗത്ത് വരുന്നതിന് മുമ്പ് 1968-ലായിരുന്നു ഇവരുടെ വിവാഹം. സോമന് ഒരു മകനും മകളുമുണ്ട്. മകൾ സിന്ധു കുടുംബമായി കഴയുന്നു. മകൻ സജി സോമൻ ഏതാനും ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.