ഇഷ്ടത്തിലാക്കുന്ന രസതന്ത്രം
ഇഷ്ടം, ദേഷ്യം, സങ്കടം എന്നുവേണ്ട സകല മാനസികനിലകളിലേക്കും നമ്മെ കൊണ്ടെത്തിക്കുന്നതില്‍ രസതന്ത്രത്തിനു പങ്കുണ്ട്.
മൃഗങ്ങളില്‍ കാണപ്പെടുന്ന ഫിറമോണ്‍ എന്ന രാസവസ്തുവാണ് ഇണകളെ ആകര്‍ഷിക്കുന്നതിനു പിന്നിലുള്ള എജന്റ്റ്. മൂത്രത്തിലും വിയര്‍പ്പിലുമൊക്കെയാണ് ഫിറമോണിന്റെ സാന്നിധ്യം ഉണ്ടാകുക. 1986-ല്‍ ഫിലാഡല്‍ഫിയിലെ കേമിക്കം സെന്‍സസ് സെന്ററിലുള്ള ശാസ്ത്രജ്ഞര്‍ മനുഷ്യന്‍റെ വിയര്‍പ്പിലും ഫിറമോണിന്റെ സാന്നിധ്യം കണ്ടെത്തി.
രണ്ടുപേര്‍ തമ്മില്‍ ഇഷ്ടത്തിലാകുമ്പോഴും വിവാഹം കഴിക്കുമ്പോഴും രസതന്ത്രത്തിലെ മൂന്നു ഘട്ടങ്ങളിലൂടെ കടന്നുപോയേ തീരു. തമ്മില്‍ ആകര്‍ഷണം തോന്നുതാണ് ആദ്യപടി. ടെസ്റ്റാസ്റ്റിറോണ്‍, ഈസ്‌ട്രജന്‍ എന്നീ ഹോര്‍മോണുകള്‍ അഥവാ രാസവസ്തുക്കളാണ് ഈ ഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്നത്.
ശക്തമായ ആകര്‍ഷണം തോന്നിത്തുടങ്ങുന്നതോടെ രണ്ടാംഘട്ടം തുടങ്ങുകയായി. ഈ ഘട്ടത്തില്‍ ശരീരത്തില്‍ ചില രാസമാറ്റങ്ങള്‍ ഉണ്ടാകും. അതോടെ മോണോ അമിനുകള്‍ എന്ന രാസവസ്തു പതുക്കെ ശരീരത്തില്‍ പ്രവഹിച്ചുതുടങ്ങും. സിറോടോണിന്‍, നോണ്‍ എപ്പിനെഫ്രിന്‍ തുടങ്ങിയവയും ഒപ്പം പ്രവര്‍ത്തിക്കുന്നതോടെ നമ്മുടെ മാനസികനിലയില്‍ ചെറിയ മാറ്റം വരികയും സന്തോഷകരമായ അവസ്ഥ ഉണ്ടാവുകയും ചെയ്യും.
ഇഷ്ടത്തിലാകുന്നവര്‍ക്ക് സന്തോഷം തോന്നുന്നതിനു പിന്നില്‍ ഡോപമിന്‍ എന്ന രാസവസ്തുവാണ്. ശരീരത്തിലെ അഡ്രിനാലിന്‍റെ പ്രവര്‍ത്തനം ഇത് ഉത്തേജിപ്പിക്കും.