EncyclopediaWild Life

നീളന്‍ നാവ്

ഉരഗങ്ങളിലെ ഓന്ത്, പല്ലി വര്‍ഗക്കാരില്‍ പലരും ഇഷ്ടഭോജ്യമായ പ്രാണികളെയും മറ്റും തങ്ങളുടെ നീളന്‍ നാവ് നീട്ടി പെട്ടെന്ന് വായിലാക്കാറാണ് പതിവ്. അവയുടെ നാക്ക് വായുടെ മുന്നത്തായിരിക്കും. കൂടാതെ നാക്കിന്റെ അറ്റം പ്രാണികള്‍ ഒട്ടിപ്പിടിച്ചിരിക്കും വിധം പശയുള്ളതായിരിക്കും.
ഇരപിടിക്കാനായി സൗകര്യപ്രദാനമായ ഒരിടത്ത് ഒളിച്ചിരിക്കുന്ന ഇക്കൂട്ടര്‍ ഇര അടുത്തെത്തിയാല്‍ മിന്നല്‍ വേഗത്തില്‍ വായ തുറന്നു നാക്ക് നീട്ടും. അതേ വേഗത്തില്‍ തിരിച്ചു വായിലാക്കുകയും ചെയ്യും. അതിനകം ഇര നാവിനറ്റത്ത് ഒട്ടിപ്പിടിച്ച് വായിലെത്തിയിരിക്കും. പല്ലികളും ഒന്തുകളും എല്ലാം ഇങ്ങനെ ഇരപിടിക്കാന്‍ കേമാന്മാരാണ് എങ്കിലും ഈ വിദ്യയില്‍ ഏറ്റവും മിടുക്കര്‍ കമലിയോണുകള്‍ എന്നാ മരയോന്തുകള്‍ തന്നെ. ഇവയുടെ നാവ് വളരെ നീളമുള്ളവയാണ്. ശരീരത്തിന്റെ നീളത്തേക്കാള്‍ നീണ്ട നാവുള്ളവരും ഇവര്‍ക്കിടയിലുണ്ട്.
ഉടുമ്പുകളും പാമ്പുകളും മറ്റും ഇരപിടിക്കാനല്ല അവയുടെ സാന്നിധ്യമറിയാനാണ് നാക്ക്‌ ഉപയോഗിക്കുന്നത്.ഇത്തരം ഉരഗങ്ങളുടെയെല്ലാം നാക്കിനറ്റം പിളര്‍ന്നതായിരിക്കും. എതിരാളിക്ക് മുന്നറിയിപ്പ് കൊടുക്കുന്നതിനായി നാക്ക് ഉപയോഗിക്കുന്ന ഉരഗങ്ങളുമുണ്ട്.ചിലയിനം ഓന്തുകള്‍ ആണ് കടും നിറമുള്ള നാക്ക് നീട്ടി എതിരാളികളെ ഇങ്ങനെ ഭയപ്പെടുത്തുന്നത്.