ജീവിതചക്രം
കരടികള്‍ മിക്കവാറും ഒറ്റയ്ക്കാണ് സഞ്ചാരം, കൂട്ടം ചേര്‍ന്ന് നടക്കാറില്ല. വേനല്‍ക്കാലത്ത് കുറച്ചുകാലം മാത്രം ആണ്-പെണ് കരടികള്‍ ഒന്നിച്ചു കഴിയും. അതിനുശേഷം ആണ്‍കരടി കൂട്ടു പിരിഞ്ഞു പോകും.
അമ്മക്കരടിക്ക് ഒരു തവണ രണ്ടോ മൂന്നോ കുഞ്ഞുങ്ങളാണ് ഉണ്ടാകുന്നത്. ജനനസമയത്ത് രോമങ്ങളൊന്നുമില്ലാത്ത ഒരു അണ്ണാന് കുഞ്ഞിനെപ്പോലെയാണ് കരടിക്കുഞ്ഞുങ്ങള്‍ അടഞ്ഞിരിക്കുന്ന കണ്ണുകള്‍ ജനിച്ച് ഒരു മാസത്തിനു ശേഷമെ തുറക്കുകയുള്ളൂ. കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ട ചുമതല തള്ളക്കരടികള്ക്ക് മാത്രമാണ്. രണ്ടും മൂന്നും വയസു വരെ അമ്മക്കരടിയോടൊപ്പമാണ് കുഞ്ഞുങ്ങള്‍ കഴിയുന്നത്. 40 മുതല്‍ 50 വയസു വരെ കരടികള്‍ക്ക് ആയുസ് ഉണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തുടക്കം മുതല്‍ കരടികളുടെ ശത്രു എന്ന നിലയിലാണ് മനുഷ്യര്‍ ഇടപെട്ടത്. ആദ്യകാലത്ത് ഭക്ഷണത്തിനും തോലിനും വേണ്ടിയായിരുന്നു മനുഷ്യരുടെ കരടിവേട്ട ,ക്രമേണ മനുഷ്യര്‍ കരടികളും മറ്റും കഴിഞ്ഞിരുന്ന വനങ്ങള്‍ കൈയേറാന്‍ തുടങ്ങി. അതോടെ കരടികളുടെ നിലനില്പ് ഭീഷണിയിലായി. മനുഷ്യരെ ഭയന്ന് ഈ ജീവികള്‍ മറ്റ് പ്രദേശങ്ങളിലേക്ക് പലായനം ചെയ്തു ഇപ്പോഴും പലയിടത്തും മനുഷ്യരുടെ ഇടപെടലുകള്‍ കരടിക്കു ഭീഷണിയാണ്.
മറ്റുള്ള പല ജന്തുക്കളില്‍ നിന്നും വ്യത്യസ്തമാണ് കരടിയുടെ നടത്തം. ഓരോ ചുവടിനും പാദം പൂര്‍ണമായും നിലത്തൂന്നി ആടിയാടി സാവധാനത്തിലാണ് ഇവ നടക്കുന്നത്. പിന്‍കാലുകളില്‍ നടക്കാനും ഇവയ്ക്ക് കഴിയും ഇത്തരം നടത്തവും ഇവയ്ക്ക് കഴിയും. ഇത്തരം നടത്തവും പെരുമാറ്റത്തിലുള്ള പ്രത്യേകതകളും കുസൃതിയും കാരണം കാട്ടിലെ കോമാളി എന്ന പേരും കരടിക്കുണ്ട്. മനുഷ്യന്റെ കാല്‍പ്പാടുകള്‍ ഇവക്ക് ഒന്നാന്തരമായി നീന്താനും കഴിയും.
പല ഇനത്തില്‍പെട്ട കരടികള്‍ ഭൂമുഖത്തുണ്ട്. യൂറോപ്യന്‍ ചെങ്കരടി, ഗ്രിസ്ലിക്കരടി, കോഡിയാക് കരടി, ധ്രുവക്കരടി, ഏഷ്യന്‍ കരിങ്കരടി, അമേരിക്കന്‍ കരിങ്കരടി, സ്ളോത്ത് കരടി, സൂര്യക്കരടി, ഭീമന് പാണ്ട, സൈബീരിയന്‍ ചെങ്കരടി എന്നിവയാണവ.
30 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടായിരുന്ന പൂര്‍വികരായ കരടികള്‍ ഇപ്പോഴുള്ളവയേക്കാള് ചെറുതായിരുന്നു. അര്‍സസ് മിനിമസ് എന്നാണ് ഈ പൂര്വികര്ക്കിട്ട ശാസ്ത്രീയനാമം. ഇവയില്‍ നിന്നാണ് മറ്റുള്ള ഇനം കരടികള്‍ ഉത്ഭവിച്ചത്.
മധ്യയുഗങ്ങളില്‍ രാജാക്കന്മാരും പ്രഭുക്കന്മാരും അവരുടെ പരിചകളില്‍ കരടികളുടെ ചിത്രം ആലേഖനം ചെയ്യ്തിരുന്നു. കരടിയുടെ നെയ്യില്നിന്നുമുണ്ടാക്കുന്ന ബെയര്‍സ് ഗ്രീസ് വേദന സംഹാരിയായി അന്നത്തെ മനുഷ്യര്‍ ഉപയോഗിച്ചിരുന്നു.