ജീവന്തി
മരങ്ങളിലൊക്കെ കയറിപ്പോകുന്ന ഒരു വള്ളിച്ചെടിയാണ് ജീവന്തി. (ശാസ്ത്രീയനാമം: Leptadenia reticulata). ഹിമാലയത്തിന്റെ താഴ്വരയിലുള്ള ഉത്തർപ്രദേശിലും പഞ്ചാബിലും കടൽനിരപ്പിൽ നിന്നും 900 മീറ്റർ ഉയരമുള്ള ഡക്കാൻ, കേരള പ്രദേശങ്ങളിലും ഇത് കാണുന്നു. മൗറീഷ്യ, ശ്രീലങ്ക, മഡഗാസ്കർ എന്നിവിടങ്ങളിലും വളരുന്ന ജീവന്തി വളരെ പ്രധാനപ്പെട്ട ഒരു ആയുർവേദഔഷധമാണ്.കുറിനിൽ, കുറിങ്ങിനിൽ എന്നെല്ലാം പേരുകളുണ്ട്