EncyclopediaHistory

ആട്ടവും പാട്ടവും

പാട്ടും നൃത്തവും നിറഞ്ഞതാണ്‌ ആഫ്രിക്കയുടെ ജീവിതം, ജനനം, വിവാഹം, മരണാനന്തരചടങ്ങുകള്‍, ഉത്സവങ്ങള്‍, മത്സരങ്ങള്‍ തുടങ്ങി ഏതിനും അവര്‍ക്ക് പാട്ടും നൃത്തവും കൂടിയേ തീരൂ,കൃഷി ചെയ്യുമ്പോഴും വിളവെടുക്കുമ്പോഴും പാട്ടുണ്ട്.യുദ്ധത്തിനു പോകുമ്പോഴും പാട്ട് വേണം.
ഓരോ അവസരത്തിലും ഉപയോഗിക്കാന്‍ വേണ്ടി വീണ, കുഴല്‍, ചെണ്ടകള്‍ എന്നിങ്ങനെ പല തരത്തിലുള്ള സംഗീതോപകരണങ്ങളുണ്ട്‌. ഇവ കൈകാര്യം ചെയ്യുന്നവര്‍ മിക്കവാറും പുരുഷന്മാരാണ്.എന്നാല്‍ കുട്ടികള്‍ ജനിക്കുമ്പോഴും മറ്റും നടത്തിയിരുന്ന ചടങ്ങുകളില്‍ സംഗീതത്തിന്റെ അവകാശം സ്ത്രീകള്‍ക്ക് മാത്രമാണ്.
ആഫ്രിക്കക്കാരുടെ സംഗീതോപകരണങ്ങളില്‍ പ്രധാനമാണ് കാഹളം, എന്നാല്‍ ഇത് പാട്ടിനും നൃത്തത്തിനും മാത്രമല്ല ഉപയോഗിക്കാറ്,ഗ്രാമങ്ങള്‍ തമ്മില്‍ സന്ദേശങ്ങള്‍ അറിയിക്കാനും കാഹളം ഉപയോഗിക്കും,പലയിടങ്ങളിലായി താമസിക്കുന്ന ഇടയന്മാരും വേട്ടക്കാരും പരസ്പരം സന്ദേശങ്ങള്‍ കൈ മാറുന്നതും കാഹളം ഊതിയാണ്.