ഫിംഗര്‍ മസാല
പാകം ചെയ്യുന്ന വിധം
വെണ്ടയ്ക്ക ചെറിയ കഷ്ണങ്ങളായി മുറിയ്ക്കുക. പച്ച മുളക് കഴുകി ചെറിയ കഷ്ണങ്ങളായി മുറിയ്ക്കണം. പാന്‍ ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച് തിളപ്പിച്ച് നുറുക്കിവച്ചിരിക്കുന്ന വെണ്ടയ്ക്ക പച്ചമുളകും മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപ്പൊടി, ഉപ്പ് ചേര്‍ത്ത് ഇളക്കി അടച്ചു മൂടി ചെറുതീയില്‍ അരമണിക്കൂര്‍ വേവിച്ച ശേഷം അടുപ്പില്‍ നിന്നിറക്കി വെച്ച് ചൂടോടെ ഉപയോഗിക്കാം.
ചേരുവകള്‍
വെണ്ടയ്ക്ക – ഒരു കിലോ
മഞ്ഞള്‍പ്പൊടി – ഒരു ടീസ്പൂണ്‍
മുളകുപൊടി – ഒരു ടീസ്പൂണ്‍
പച്ച മുളക് – 4
മല്ലിപൊടി – 2 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
എണ്ണ – 120 ഗ്രാം