ഫിംഗര്‍ കറി
പാകം ചെയ്യുന്ന വിധം
വെണ്ടയ്ക്ക കഷ്ണങ്ങളായി അരിയുക. 4 ടീസ്പൂണ്‍ മോരില്‍ 2 ടീസ്പൂണ്‍ മാവൊഴിച്ച് കലക്കുക.കട്ടിക്കു കലക്കണം.ഇഞ്ചി, പച്ചമുളക്, മല്ലിയില, ഇവ ചെറുതായി അരിഞ്ഞു വയ്ക്കുക. കലക്കിയ ഗോതമ്പ് മാവില്‍ ബാക്കി മോരും അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചിയും പച്ചമുളകും കൊത്തമല്ലിയിലയും ഉപ്പും ചേര്‍ക്കുക.ചെറുതീയില്‍ ഇവ കുറുക്കുക. നുറുക്കിയ വെണ്ടയ്ക്ക എണ്ണ തിളപ്പിച്ച് താളിക്കുക. വറുത്ത വെണ്ടക്ക മോരില്‍ ചേര്‍ത്ത് പത്തു മിനിട്ടു കൂടി വേവിക്കുക.
ചേരുവകള്‍
വെണ്ടയ്ക്ക – അര കിലോ
മോര് – അര കിലോ
മഞ്ഞള്‍പ്പൊടി – 2 ടീസ്പൂണ്‍
ഗോതമ്പ്മാവ് – ഒരു കിലോ
ഇഞ്ചി – 2 കഷ്ണം
പച്ചമുളക് – ആവശ്യത്തിന്
കൊത്തമല്ലിയില – 2 ഞെട്ട്
എണ്ണ – 4 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്