CountryEncyclopediaHistory

കുവൈറ്റ്

പേർഷ്യൻ ഉൾക്കടലിന്റെ തീരത്തുള്ള ഒരു ചെറിയ ജനാധിപത്യ രാജഭരണ രാജ്യമാണ് കുവൈറ്റ് (ഔദ്യോഗിക നാമം: സ്റ്റേറ്റ് ഓഫ് കുവൈറ്റ്, പെട്രോളിയം നിക്ഷേപത്താൽ സമ്പന്നമാണ്‌ ഈ രാജ്യം. വടക്ക് സൗദി അറേബ്യയും തെക്ക് ഇറാഖുമാണ് അയൽ‌രാജ്യങ്ങൾ.
രാഷ്ട്രീയം
ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാർ ഉള്ള ഒരു ഭരണഘടനാപരമായ രാജഭരണമാണ് കുവൈറ്റിലേത്. പേർഷ്യൻ ഗൾഫ് അറബ് രാജ്യങ്ങളിൽ ഏറ്റവും പഴക്കമുള്ള ജനാധിപത്യരാഷ്ട്രം കുവൈറ്റ് ആണെന്നു പറയാം. കുവൈറ്റ് രാജ്യത്തിന്റെ തലവൻ അമീർ (എമിർ) ആണ്. പരമ്പരാഗതമായ സ്ഥാനപ്പേരാണ് എമിർ. ഷെയ്ഖ് എന്നും അറിയപ്പെടുന്ന എമിർ പ്രധാനമന്ത്രിയെ നിയമിക്കുന്നു. അടുത്തകാലം വരെ കിരീടാവകാശിയായ രാജകുമാരനായിരുന്നു പ്രധാനമന്ത്രി. സർക്കാർ നടത്തിപ്പിൽ മന്ത്രിമാരുടെ ഒരു സഭ പ്രധാനമന്ത്രിയെ സഹായിക്കുന്നു. നിയമസഭയിൽ ഒരു തിരഞ്ഞെടുക്കപ്പെട്ട അംഗം എങ്കിലും വേണം എന്ന് വ്യവസ്ഥയുണ്ട്. മന്ത്രിമാരുടെ എണ്ണം നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണത്തിന്റെ മൂന്നിലൊന്നിൽ കൂടുതലായിരിക്കരുത് എന്നും വ്യവസ്ഥ ഉണ്ട്.
ഭരണഘടനാപരമായി പ്രധാനമന്ത്രിയെയോ മന്ത്രിസഭയിലെ ഏതെങ്കിലും ഒരു അംഗത്തിനെയോ പുറത്താക്കാൻ നിയമസഭയ്ക്ക് അധികാരം ഉണ്ട്. ഭരണഘടന അനുസരിച്ച് രാജകുടുംബം ഒരു പുതിയ എമിറിനെയോ കിരീടാവകാശിയെയോ നിയമിക്കുന്നതിനു ദേശീയ അസംബ്ലിയുടെ അംഗീകാരം തേടണം. ദേശീയ അസംബ്ലിയിൽ ഈ നിയമനത്തിന് ഭൂരിപക്ഷം ലഭിക്കുന്നില്ലെങ്കിൽ എമിർ (അല്ലെങ്കിൽ രാജകുടുംബാംഗങ്ങൾ) മൂന്ന് സ്ഥാനാർത്ഥികളുടെ പേര് നിയമസഭയ്ക്ക് സമർപ്പിക്കണം. ഇതിൽ ഒരാളെ നിയമസഭ കിരീടാവകാശിയായി തിരഞ്ഞെടുക്കും. മജ്ലിസ് അൽ-ഉമ്മ എന്ന് അറിയപ്പെടുന്ന നിയമസഭയിൽ അൻപത് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് ഉള്ളത്. നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നാലുവർഷത്തിൽ ഒരിക്കൽ നടക്കുന്നു. ഭരണഘടന അനുസരിച്ച് സർക്കാർ മന്ത്രിമാർക്ക് നിയമസഭയിൽ തനിയേ അംഗത്വം ലഭിക്കുന്നു. 15 മന്ത്രിമാർ വരെ മന്ത്രിസഭയിൽ ആവാം.
ജനസംഖ്യ
കുവൈത്തിലെ സിവിൽ ഇൻഫർമേഷൻ (പബ്ലിക്‌ അതോറിറ്റി ഫോർ സിവിൽ ഇന്ഫർമേഷൻ) വിഭാഗത്തിന്റെ കണക്കുപ്രകാരം ആകെ 4367356 പേർ കുവൈത്തിൽ സ്ഥിര താമസക്കാരാണ്. ഇതിൽ 12,24,401 സ്വദേശികളും, 26,54,863 വിദേശികളുമാണ് ഉള്ളത്.
ഗതാഗതം
നിലവിൽ കുവൈറ്റിൽ പൊതു ഗാതഗത വകുപ്പിന്റെ ബസ്സുകളും രണ്ട് സ്വകാര്യ കമ്പനിയുടെ ബസ്സുകളും പ്രവർത്തിക്കുന്നു , ഇതിൽ പ്രധാനെ പെട്ട ഒരു കമ്പനി ആണ് KGL (mowasalath) ഈ കമ്പനിക്ക് എല്ല പ്രധാന പട്ടണങ്ങളിലേക്കും ബസ്സുകൾ ഉണ്ട് .
കുവെത്ത് ടവറുകൾ
കുവൈറ്റ് നഗരത്തിലെ കോൺക്രീറ്റ് കൊണ്ട് നിർമ്മിച്ച മൂന്ന് ഗോപുരങ്ങളെയാണ് കുവെത്ത് ടവറുകൾ എന്ന് വിളിക്കുന്നത്. 187 മീറ്റർ ഉയരമുള്ള പ്രധാന ഗോപുരത്തിൽ രണ്ട് ലോക നിലവാരമുള്ളഭക്ഷണശാലകൾ ഉണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യത്യസ്തമായ ഭക്ഷണങ്ങൾ അവിടെ ലഭ്യമാണ്.82 മീറ്റർ ഉയരത്തിലാണ് ഭക്ഷണശാല സ്ഥിതിചെയ്യുന്നത്. കൂടാതെ 120 മീറ്റർ ഉയരത്തിൽ കറങ്ങുന്ന കോഫി ഷോപ്പ് ഉണ്ട്. 3 കുവൈത്ത് ദിനാർ ആണ് പ്രവേശന തുക. കൂടാതെ ഭക്ഷണം കഴിക്കുന്നതിന് വേറെയും തുക നൽകണം.ടവറിനു മുകളിൽ നിന്നുള്ള ദൃശ്യങ്ങൾ ആസ്വദിക്കാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് വിനോദ സഞ്ചാരികൾ എത്തുന്നു.TEC എന്ന കമ്പിനിയാണ് ടവർ നിയന്ദ്രിക്കുന്നത്. ജലനിരപ്പിൽ നിന്നും 120 മീറ്റർ ഉയരത്തിലുള്ള നിരീക്ഷണത്തിനായി ഒരു തയ്യാറാക്കിയ ഗോളമണ്ഡലവും ഇതിനുണ്ട്. രണ്ടാമത്തെ ഗോപുരം 145.8 മീറ്റർ ഉയരമുള്ള ഒരു ജലസംഭരണിയാണ്. മൂന്നാമത്തെ ഗോപുരം, മറ്റ് രണ്ട് വലിയ ഗോപുരങ്ങൾകാവശ്യമായ വൈദ്യുത സംവിധാനങ്ങളുടെ സജ്ജീകരണങ്ങൾക്കുള്ള സ്ഥലമായി ഉപയോഗിക്കുന്നു.