കുഞ്ഞാലി കീഴടങ്ങുന്നു
സാമൂതിരികുഞ്ഞാലിക്കെതിരേ തിരിഞ്ഞ അവസരം പറങ്കികള്‍ സമര്‍ഥമായി മുതലെടുത്തു. അവര്‍ തങ്ങളുടെ മുഴുവന്‍ ശക്തിയും കുഞ്ഞാലിക്കെതിരേ തിരിച്ചുവിട്ടു. കരയില്‍ സാമൂതിരിയുടെ മുഴുവന്‍ സൈന്യവും ആക്രമണത്തിനൊരുങ്ങി നിന്നു. 1599-ല്‍ സംയുക്തസേന കുഞ്ഞാലിയുടെ കോട്ട വളഞ്ഞു. കുറേനാള്‍ പൊരുതിയിട്ടും കോട്ടയുടെ ഒരു കല്ലുപോലും ഇളക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല, പരാജയം സമ്മതിച്ച് സംയുക്തസേനയ്ക്ക് പിന്മാറേണ്ടിവന്നു.
പോര്‍ച്ചുഗീസുകാര്‍ വെറുതേയിരുന്നില്ല. അവര്‍ പോര്‍ച്ചുഗലിന്റെ രാജാവിനെ എല്ലാ വിരവും ധരിപ്പിച്ചു. ബന്ധശത്രുക്കളായ മരയ്ക്കാര്‍പ്പടയെ തകര്‍ക്കാനുള്ള അവസരമാണ് കൈ വന്നിട്ടുള്ളത്. കാര്യത്തിന്‍റെ ഗൗരവം മനസ്സിലായ രാജാവ് പോര്‍ച്ചുഗലില്‍ നിന്ന് കൂടുതല്‍ സേനയെ അയച്ചു. സാമൂതിരിയും കൂടുതല്‍ സൈന്യത്തെ ഒരുക്കി. സംയുക്തസേന രണ്ടാമതുമെത്തി കുഞ്ഞാലിയുടെ കോട്ട വളഞ്ഞ് കരയില്‍നിന്നും കടലില്‍നിന്നും ശക്തമായ ആക്രമണo ആരംഭിച്ചു. ഇത് മാസങ്ങളോളം നീണ്ടപ്പോള്‍ കോട്ടയില്‍ ഭക്ഷണം കിട്ടാതായി ക്ഷീണിതരായ അനുയായികളെ ബലികൊടുക്കാന്‍ കുഞ്ഞാലി ആഗ്രഹിച്ചില്ല. തന്റെ എല്ലാമായിരുന്ന തമ്പുരാന് കീഴടങ്ങുന്നതില്‍ അദ്ദേഹത്തിനു അപമാനമൊന്നും തോന്നിയില്ല.
1600 മാര്‍ച്ച 16-ന് കുഞ്ഞാലി മരയ്ക്കാര്‍ നാലാമനും അനുയായികളും പുറത്തുവന്നു. വിരിഞ്ഞ മാറും ഉറച്ച ശരീരവുമുള്ള അന്‍പതുകാരനായിരുന്നു കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്‍. കറുത്ത ഒരു ഉറുമാല്‍ അദ്ദേഹം തലയില്‍ കെട്ടിയിരുന്നു. കീഴടങ്ങുന്നതിന്റെ പ്രതീകമായി മുന താഴ്ത്തിപ്പിടിച്ച വാലും കൈയിലുണ്ടായിരുന്ന തന്റെ രക്ഷകനായിരുന്ന സാമൂതിരിയുടെ മുന്നില്‍ ഉഗ്രപ്രതാപിയായ ആ പടത്തലവന്‍ വാല്‍ അടിയറവും വച്ച് ശിരസ്സ് കുനിച്ചുനിന്നു.