EncyclopediaHistoryIndiaKerala

കുഞ്ഞാലി മരയ്ക്കാര്‍ ശ്രീലങ്കയില്‍

പതിനാറാം നൂറ്റാണ്ടില്‍ ശ്രീലങ്കയിലെ രാജ്യാവകാശത്തിനായി സഹോദരന്മാരായിരുന്ന ഭുവനേകബാഹുവും മായാദുണ്ണയും തമ്മില്‍ തര്‍ക്കമുണ്ടായി, തര്‍ക്കം മൂത്ത് യുദ്ധത്തില്‍ കലാശിച്ചു. ഇരുവിഭാഗങ്ങളും സഹായത്തിനായി പ്രബല ശക്തികളുടെ സഹായം തേടി. ഭുവനേക ബാഹു പോര്‍ച്ചുഗീസുകാരുമായി ചങ്ങാത്തത്തിലായിരുന്നു. മായാദുണ്ണയെ സാമൂതിരി സഹായിക്കാമെന്നേറ്റു. ശ്രീലങ്കയില്‍ കാലുറപ്പിക്കാനുള്ള ഒരവസരമായിട്ടാണ് പോര്‍ച്ചുഗീസുകാര്‍ ഇതിനെ കണ്ടത്.

  സാമൂതിരിയുടെ നാവികസേനയെ നയിച്ചിരുന്നത് കുഞ്ഞാലി മരയ്ക്കാര്‍ ഒന്നാമനായിരുന്നു. 51 കപ്പലുകളാണ് കുഞ്ഞാലിയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്നത്. ഒളിയുദ്ധത്തിലായിരുന്നു മരയ്ക്കാന്മാര്‍ക്ക് സാമര്‍ത്ഥ്യം വലിയ കപ്പലുകളോ മികച്ച ആയുധങ്ങളോ ആയിരുന്നില്ല അവരുടെ വിജയരഹസ്യം മറിച്ച് കടലിലെ തന്ത്രപരമായ നീക്കങ്ങളായിരുന്നു, എന്നാല്‍ ശ്രീലങ്കന്‍ കടല്‍ത്തീരം അവരുടെ യുദ്ധതന്ത്രങ്ങള്‍ക്ക് അനുയോജ്യമായിരുന്നില്ല എങ്കിലും അവര്‍ പിന്തിഞ്ഞിരുന്നില്ല. പൊരിഞ്ഞ യുദ്ധം തന്നെ നടന്നു. എന്നാല്‍ വിജയം പോര്‍ച്ചുഗീസുകാര്‍ക്കായിരുന്നു.