Encyclopedia

കുമ്പിള്‍

ആയുര്‍വേദത്തിലെ ദശമൂലങ്ങളിലൊന്നാണ് കുമ്പിള്‍.ഇതൊരു ഇടത്തരo വൃക്ഷമാണ്.
കുമ്പിളിന്റെ വേര്, ഇല, പൂവ്, കായ് എന്നിവ ഔഷധയോഗ്യമാണ്. വേരില്‍ ആല്‍ക്കലോയിട്, ബെന്‍സോയിക് ആസിഡ് എന്നിവയും ഫലത്തില്‍ ടാര്‍ടാറിക് ആസിഡ് പഞ്ചസാര ആല്‍ക്കലോയിട് എന്നിവയും അടങ്ങിയിരിക്കുന്നു.വാത, പിത്ത, കഥ രോഗങ്ങളെ നിയന്ത്രിക്കുന്നതിനും വേദന ശമിപ്പിക്കുന്നതിനും കുമ്പിള്‍ ഉപയോഗിക്കാറുണ്ട്. നേത്രരോഗങ്ങള്‍ക്ക് കുമ്പിള്‍പൂവ് ഉത്തമ ഔഷധമാണ് ഇതിന്റെ ഇല അരച്ച് തലയില്‍ പുരട്ടിയാല്‍ തലവേദന മാറും കുമ്പിളിന്‍റെ വേര്, ഇല, പൂവ് എന്നിവ കഷായം വച്ച് കുടിച്ചാല്‍ നീരിനും വേദനയ്ക്കും കുറവുണ്ടാകും.