EncyclopediaWild Life

കുള്‍ട്ടാര്‍

ശരീരത്തേക്കാള്‍ നീളമുള്ള വാല്‍, വാലിനറ്റത്ത് ബ്രഷ് പോലെ നീണ്ട രോമങ്ങള്‍, ഏതു കാലാവസ്ഥയിലും കഴിയുന്ന കുള്‍ട്ടാര്‍ എന്ന സഞ്ചിമൃഗങ്ങളുടെ പ്രത്യേകതയാണിത്. മരങ്ങള്‍ തിങ്ങി വളരുന്ന പ്രദേശങ്ങളിലും മരുഭൂമിയോടടുത്ത സ്ഥലങ്ങളിലും കുള്‍ട്ടാറുകളെ കാണാം.രാത്രി സഞ്ചരിക്കുന്ന ഇക്കൂട്ടരുടെ പ്രധാന ആഹാരം ചെറിയ പുഴുക്കളാണ്, മണ്ണില്‍ പാഞ്ഞുനടക്കാനും ഇര പിടിക്കാനും സഹായിക്കുന്ന പിന്‍കാലുകളില്‍ അവയ്ക്ക് നാല് വിരലുകളുണ്ട്. മുയലുകളെ പോലെ നാലുകാലിലും അവ ചാടിച്ചാടി നീങ്ങുന്നു. വലിയ ചെവികളും ചുറ്റും കറുത്ത വളയങ്ങള്‍ ഉള്ള കണ്ണുകളും കുള്‍ട്ടാറുകള്‍ക്ക് കാണപ്പെടുന്നു.
ഉടലിനു മുകളില്‍ തവിട്ടു നിറവും താഴെ വെളുപ്പു നിറവുമായിരിക്കും, 7 മുതല്‍ 10 സെന്റിമീറ്റര്‍ വരെയാണ് നീളം, വാലിനു പക്ഷെ, 15 സെന്റിമീറ്റര്‍ നീളമുണ്ടാകും.25 മുതല്‍ 35 ഗ്രാം വരെ ഭാരവും ഇക്കൂട്ടര്‍ക്കുണ്ടാകും.
മദ്ധ്യ ഓസ്ട്രേലിയയിലും തെക്കന്‍ ഓസ്ട്രേലിയയിലും കുള്‍ട്ടാറുകളെ ധാരാളമായി കണ്ടുവരുന്നു.