കൃഷ്ണപുരം പാലസ് മ്യൂസിയം
ആലപ്പുഴ ജില്ലയിലെ കായം കുളത്താണ് കൃഷ്ണപുരം പാലസ് മ്യൂസിയം മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് പണികഴിപ്പിച്ച ഈ കൊട്ടാരം ഒരുകാലത്ത് തിരുവിതാകൂര്‍ രാജകുടുംബത്തിന്റെ ഇടക്കാല വസതിയായിരുന്നു.
കേരള പുരാവസ്തു വകുപ്പിന് കീഴിലുള്ള ഈ കൊട്ടാരം മ്യൂസിയമായി നവീകരിച്ചത് 2000-ത്തിലാണ്, മെഗാലിത്തിക് കാലഘട്ടത്തിലെ ജാറുകള്‍,വെങ്കലപ്രതിമകള്‍, വാളുകള്‍, അളവുനാഴികള്‍, വെടിയുണ്ടകള്‍, സംസ്കൃതഭാഷയിലെ ബൈബിള്‍ തുടങ്ങിയവയൊക്കെ ഇവിടുത്തെ പ്രദര്‍ശനവസ്തുക്കളാണ്,ഏറ്റവും വലിയ ചുവര്‍ചിത്ര പെയിന്റിങ്ങായ ഗജേന്ദ്രമോക്ഷം ഈ മ്യൂസിയത്തിലാണുള്ളത്.