തമ്മിലടിയുടെ നാളുകള്‍
മുറിഞ്ഞു രണ്ടായെങ്കിലും കൊറിയയിലെ പ്രശ്നങ്ങള്‍ അവസാനിച്ചിരുന്നില്ല.ഇരു കൊറിയകളും മുഴുവന്‍ പ്രദേശങ്ങളും അവകാശപ്പെട്ടതാണെന്ന് പറഞ്ഞ് തര്‍ക്കിക്കാന്‍ തുടങ്ങി. തര്‍ക്കം പതുക്കെപ്പതുക്കെ കയ്യാങ്കളിയിലെത്തി.
ജോസഫ് സ്റ്റാലിനായിരുന്നു അക്കാലത്ത് സോവിയറ്റ് യൂണിയന്‍ ഭരിച്ചിരുന്നത്, കിം സ്റ്റാലിനോട് തെക്കന്‍ കൊറിയയെ കീഴടക്കാന്‍ സൈനിക സഹായം തേടി. ഇതോടൊപ്പം ചൈനയും കിമ്മിനെ സഹായിക്കാനെത്തി.
1960 ജൂണ്‍ 25 ഉത്തരകൊറിയ ദക്ഷിണകൊറിയയെ ആക്രമിച്ചു എന്ന വാര്‍ത്ത കേട്ടുകൊണ്ടാണ് ലോകം ഉറക്കമുണര്‍ന്നത്. അതിര്‍ത്തി ലംഘിച്ച് ആക്രമിച്ച ഉത്തര കൊറിയയെ നിലയ്ക്ക് നിര്‍ത്തണമെന്ന് അമേരിക്ക ഐക്യരാഷ്ട്ര സംഘടനയോട് ശക്തമായി ആവശ്യപ്പെട്ടു.
ദക്ഷിണ കൊറിയയാണ് അതിര്‍ത്തി ലംഘിച്ചതെന്നും അവരാണ് ആക്രമണം തുടങ്ങിയതെന്നുമായിരുന്നു ഉത്തര കൊറിയയുടെ ആരോപണം ഉത്തര കൊറിയയുടെ നടപടി സമാധാനലംഘനമാണ് എന്ന പ്രമേയം അമേരിക്ക ഐക്യരാഷ്ട്രസംഘടനയില്‍ പാസ്സാക്കിയെടുത്തു. ഉത്തരകൊറിയയുടെ ആക്രമണം ചെറുക്കാന്‍ ഐക്യരാഷ്ട്രസംഘടനയില്‍ അംഗങ്ങളായ എല്ലാ രാജ്യങ്ങളും സഹായിക്കണമെന്ന അമേരിക്ക ആഹ്വാനം ചെയ്തു. ഇതനുസരിച്ച് അമേരിക്കയ്ക്കൊപ്പം മറ്റ് പതിനഞ്ച് രാഷ്ട്രങ്ങള്‍ ദക്ഷിണ കൊറിയയുടെ സഹായത്തിനെത്തി.
സോവിയറ്റ് യൂണിയന്‍ നല്‍കിയ പട്ടാള ടാങ്കുകളുടെ സഹായത്തോടെ ഉത്തര കൊറിയ ശക്തമായി തിരിച്ചടിച്ചു. ആയിരക്കണക്കിന് നിരപരാധികളാണ് ഇരുപക്ഷത്തു൦ മരിച്ചു വീണത്. യുദ്ധം അവസാനിപ്പിക്കാന്‍ സോവിയറ്റ് യൂണിയനും അമേരിക്കയും ശ്രമിക്കുന്നുണ്ടായിരുന്നു.
ഒടുവില്‍ 1953 ജൂലൈ 27-നു ഇരുകൊറിയകളും യുദ്ധം അവസാനിപ്പിക്കാനുള്ള കരാറില്‍ ഒപ്പുവച്ചു. അതോടെ കൊറിയയിലെ വെടിയൊച്ചകള്‍ തല്‍ക്കാലത്തേക്ക് നിലച്ചു.