കൂവളം
ഏറെ ഔഷധമൂല്യമുള്ള ഒരു വൃക്ഷമാണ് കൂവളം. വില്വം, മാലൂരം, ശിവ പുത്രി, ശൈലൂപ്പം, ശ്രിഫലം എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ശിവന്റെ ഇഷ്ടമരമെന്ന രീതിയില്‍ ശിവ ദ്രുമം എന്നും വിളിക്കാറുണ്ട്.
കൂവളത്തിന്റെ ഏതാണ്ട് എല്ലാ ഭാഗവും ഔഷധഗുണം ഉള്ളതാണ്. എങ്കിലും മുഖ്യമായും വേര്, ഇല, കായ് എന്നിവയാണ് കൂടുതലായും മരുന്നുകള്‍ക്കുപയോഗിക്കുന്നത്. ആയുര്‍വേദത്തിലെ ദശമൂലങ്ങളില്‍ ഒന്നാണിത്.
കൂവളത്തിന്റെ കായ ഉണക്കിപ്പൊടിച്ച് കഴിച്ചാല്‍ അസ്വസ്ഥതകള്‍ക്ക് അതിവേഗം ആശ്വാസം ലഭിക്കുo. കൂവളത്തിന്റെ ഇല ഇടിച്ചുപിഴിഞ്ഞ നീര് ചെവിവേദനയ്ക്കും പഴുപ്പിനും നല്ലതാണ് കൂവളവേര് മുഖ്യമായും ചേരുന്ന വില്വാദിഗുളിക, വിഷങ്ങള്‍ക്ക് വിശിഷ്ടമായ ഔഷധമാണ്, കഫം, വാതം, ചുമ, പ്രമേഹം, അതിസാരം, എന്നിവയ്ക്കും മികച്ച ഔഷധമാണ് കൂവളം.