കോയിക്കല്‍ പാലസ് മ്യൂസിയം
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് കോയിക്കല്‍ മ്യൂസിയം. പേരകം രാജവംശത്തിന്‍റെ കൊട്ടാരമായിരുന്ന ഇവിടം പിന്നീട് വേണാട് രാജവംശത്തിന്റേതായി മാറി.1979-ല്‍ പുരാവസ്തുവകുപ്പ് ഈ കൊട്ടാരം ഏറ്റെടുക്കുകയും മ്യൂസിയമാക്കി മാറ്റുകയും ചെയ്തു.ഇന്നിവിടെ ഫോക്ലോര്‍ മ്യൂസിയവും നാണയ മ്യൂസിയവും പ്രവര്‍ത്തിക്കുന്നു.
താളിയോലകള്‍ ,ഓയില്‍ ജാറുകള്‍, തുള്ളല്‍ കലയുടെ മോഡലുകള്‍ തുടങ്ങിയവ കോയിക്കല്‍ പാലസിലെ ഫോക്ലാര്‍ മ്യൂസിയത്തിന്റെ ആകര്‍ഷണങ്ങളാണ്, കേരളത്തിലെ ഏറ്റവും വലിയ നാണയ ശേഖരമുള്ള നാണയ മ്യൂസിയത്തിന്‍റെ മൗര്യകാലഘട്ടത്തിലെ നാണയങ്ങള്‍, ഡച്ച് ബ്രിട്ടീഷ്-റോമന്‍ നാണയങ്ങള്‍, ചേര-ചോള നാണയങ്ങള്‍, തിരുവിതാ൦കൂര്‍ രാജമുദ്ര എന്നിങ്ങനെ അമൂല്യമായ ശേഖരമുണ്ട്.