കിണ്ണത്തപ്പം
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവ നല്ലപോലെ കഴുകി വെള്ളത്തിലിട്ട് കുതിര്‍ത്ത് ഒട്ടും തരിയില്ലാതെ ആട്ടിയെടുക്കുക.ഇതിലേക്ക് ഒരു കപ്പ് തേങ്ങാപ്പാല്‍,പഞ്ചസാര,ഉപ്പ്,ഏലയ്കാ പൊടിച്ചത്,വെള്ളം എന്നിവ ചേര്‍ത്ത് ഇളക്കുക.ഇത് കനം കുറഞ്ഞ തുണിയിലൂടെ അരിച്ച് എടുക്കണം.മൂന്നോ നാലോ പ്രാവശ്യം ഒട്ടും തരിയില്ലാതെ അരിക്കണം.പിന്നീട് ഒരു ഫ്രൈയിംഗ് പാനില്‍ നെയ്യ് ഒഴിച്ച്ണ്ട അണ്ടിപരിപ്പ്,കിസ്മസ്,എന്നിവ വറുത്ത് ഈ കൂട്ടിലേക്ക് ചേര്‍ക്കുക.കട്ടിയുള്ള പത്രത്തില്‍ നെയ്യ് തടവിയ ശേഷം മൂന്നിഞ്ച് കനത്തില്‍ മാവ് ആവിയില്‍ പുഴുങ്ങിയെടുക്കുക
ചേരുവകള്‍
1.പൊന്നി അരി കാല്‍കിലോ
2.വെള്ളം രണ്ട് കപ്പ്
3.ഉപ്പ് ആവശ്യത്തിന്
4.പഞ്ചസാര കാല്‍കിലോ
5.കിസ്മസ് 20 ഗ്രാം
6.ഏലയ്ക്ക 50 ഗ്രാം
7.തേങ്ങാ പാല്‍ ഒരു തേങ്ങയുടേത്
8.നെയ്യ് 50 ഗ്രാം