CountryEncyclopediaHistoryNorth Korea

കിം വിപ്ലവത്തിലേക്ക്

വര്‍ഷങ്ങള്‍ കടന്നുപോയി, കിം സ്വാതന്ത്ര്യപ്രസ്ഥാനത്തോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. 1926-ല്‍ കിമ്മിന്റെ അച്ഛന്‍ മരിച്ചു. അതോടെ അച്ഛന്‍റെ സ്വപ്നം പൂര്‍ത്തിയാക്കുക അദ്ദേഹത്തിന്‍റെ ലക്ഷ്യമായി മാറി.
ജപ്പാനെതിരെ പോരാടാനായി ആളുകളെ പരിശീലിപ്പിക്കുന്ന മിലിട്ടറി സ്കൂളുകള്‍ കൊറിയയില്‍ പലയിടത്തും ഉണ്ടായിരുന്നു. അത്തരത്തിലോന്നായിരുന്നു വാസുങ്ങ് മിലിട്ടറി അക്കാദമി. കിം സങ്ങ് ജു അതില്‍ പോയി ചേര്‍ന്ന്.പക്ഷെ അവിടത്തെ പരിശീലനം കൊണ്ടൊന്നും ജപ്പാനെ തോല്പിക്കാനാവില്ലെന്ന് കിമ്മിന് ഉടന്‍ മസസ്സിലായി.
അവിടുന്ന് പുറത്തു വന്ന കിം യുവാക്കളെ ചേര്‍ത്ത് യംഗ് കൊറിയന്‍ കമ്യൂണിസ്റ്റ് അസോസിയേഷന്‍ എന്നൊരു സംഘടനയുണ്ടാക്കി. പതുക്കെപ്പതുക്കെ കല്‍ഹിച്ചു നിന്ന പല പ്രസ്ഥാനങ്ങളും കിമ്മിന്റെ പുതിയ സംഘടനയോട് ചേര്‍ന്നു, ജപ്പാനെതിരെ പോരാടാന്‍ കിം ചൈനക്കാരുടെ സഹായവും തേടി. 1929-ല്‍ ജപ്പാന്‍ പൊലീസ് കിമ്മിനെ പിടികൂടി. ക്രൂരമായി പീഡിപ്പിച്ചെങ്കിലും ഒരക്ഷരം പോലും കിമ്മിന്റെ വായില്‍നിന്ന് അവര്‍ക്ക് കിട്ടിയില്ല. ഒരു വര്‍ഷത്തെ തടവിനു ശേഷം ജപ്പാന്‍ പൊലീസ് അദ്ദേഹത്തെ വെറുതെ വിട്ടു. പുറത്തിറങ്ങിയ കിം യുവാക്കളുടെ ആവേശമായി മാറി.
1932-ല്‍ ചൈനയിലെ ഗറില്ലാ പട്ടാളവും കൊറിയന്‍ ഗറില്ലകളും ചേര്‍ന്ന് നോര്‍ത്ത് ഈസ്റ്റ് ആന്റി ജാപ്പനീസ് യുനൈറ്റഡ് ആര്‍മി രൂപീകരിച്ചു.ഇതില്‍ കിമ്മും അംഗമായി മിടുക്കനായ കിം പെട്ടന്ന് തന്നെ പട്ടാളത്തിലെ ഉയര്‍ന്ന സ്ഥാനെത്തെത്തി. കിമ്മിന്റെ നേതൃത്വത്തിലുള്ള ഗറില്ലാ പോരാളികള്‍ ജപ്പാന്‍കാരെ പൊറുതിമുട്ടിച്ചു. കൂടെയുള്ളവര്‍ കിമ്മിനെ കിം സങ്ങ് ജു എന്നതിന് പകരം കിം ഇല്‍ സുങ്ങ് എന്ന് വിളിക്കാന്‍ തുടങ്ങി. ഒറ്റനക്ഷത്രം എന്നായിരുന്നു ഇല്‍ സുങ്ങ് എന്ന വാക്കിന്റെ അര്‍ത്ഥം പോരാളികള്‍ക്ക് വഴിതെളിക്കുന്ന ജ്വലിക്കുന്ന നക്ഷത്രമായി അണികള്‍ അദ്ദേഹത്തെ കാണാന്‍ തുടങ്ങി.
ജപ്പാന്‍ പോരാളികളെ ശക്തമായി വേട്ടയാടാന്‍ തുടങ്ങിയതോടെ കിമ്മും കൂട്ടരും സോവിയറ്റ് യൂണിയനില്‍ അഭയം തേടി.