CountryEncyclopedia

ഖോറാമാബാദ്

ഖോറമാബാദ്, ഖൊരമാബാദ്, ഖുറമാബാദ്, ഖോറം അബാദ്, അല്ലെങ്കിൽ ഖുർ റമാബാദ് എന്നിങ്ങനെ റോമൻവൽക്കരിക്കപ്പെട്ട പേരുള്ള ഇറാനിലെ ലോറെസ്താൻ പ്രവിശ്യയുടെ ഒരു നഗരവും തലസ്ഥാനവുമാണ്. 2016 ലെ സെൻസസ് സമയത്ത്, നഗര ജനസംഖ്യ 373,416 ആയിരുന്നു. സാഗ്രോസ് പർവതനിരകളിലാണ് ഖോറമാബാദ് നഗരം സ്ഥിതി ചെയ്യുന്നത്. ഖോറമാബാദ് വിമാനത്താവളം നഗരത്തിൽ നിന്ന് 3 കിലോമീറ്റർ തെക്ക് ഭാഗത്താണ് സ്ഥിതിചെയ്യുന്നത്. ഇറാനിലെ ഏറ്റവും വലിയ ലൂറി ഭാഷ സംസാരിക്കുന്ന നഗരമാണ് ഖോറാമാബാദ്.

നഗര ജനസംഖ്യ പ്രധാനമായും ലൂർ ജനതയും കുർദ് ജനതയുമടങ്ങിയതാണ്.  ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമല്ലെങ്കിൽക്കൂടി, തികച്ചും പ്രകൃതിരമണീയമായ ഒരു പ്രദേശമായ ഇവിടെ അഞ്ച് പാലിയോലിത്തിക്ക് ഗുഹാ-വാസസ്ഥലങ്ങൾ പോലുള്ള നിരവധി ആകർഷണങ്ങളുണ്ട്. നഗരമധ്യത്തിൽ, സസാനിഡ് കാലഘട്ടത്തിന്റെ അവശിഷ്ടമായ ഫലക്-ഓൾ-അഫ്ലാക്ക് (സ്വർഗ്ഗത്തിന്റെ സ്വർഗ്ഗം) എന്ന് വിളിക്കപ്പെടുന്ന ഒരു ഉയരമുള്ള കോട്ട ഇപ്പോൾ ദേശീയതലത്തിൽ പ്രശസ്തമായ ഒരു മ്യൂസിയമാണ്.